sanghi-shakha

കേന്ദ്രസർക്കാരിനെതിരെയും ബിജെപിക്കെതിരെയും ഉയരുന്ന പ്രതിഷേധങ്ങളിലും എപ്പോഴും ന്യായീകരിച്ച് രംഗത്തെത്തുന്നവരിൽ മുന്നിലാണ് ബോളിവുഡ് താരം കങ്കണ റണൗട്ട്. ട്വിറ്ററിലൂടെയാണ് മിക്കപ്പോഴും താരത്തിന്റെ പ്രതികരണം. ഇപ്പോൾ ട്വിറ്ററിൽ കങ്കണ പരിചയപ്പെടുത്തുന്ന പുസ്തകമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ട്രോളുകളിലും ഈ പുസ്തകത്തിന്റെ പേരിലെ കൗതുകം കാണാം.

ശാഖയിൽ പോവാത്ത സംഘി എന്നാണ് പുസ്തകത്തിന്റെ പേര്. രാഹുൽ റോഷന്റെ ഈ പുസ്തകമാണ് കങ്കണ ട്വിറ്ററിലൂടെ പങ്കുവയ്ക്കുന്നത്. ‘എന്റെ കോപ്പിക്ക് നന്ദി രാഹുല്‍ റോഷന്‍, ശാഖയില്‍ പോവാതെ സംഘിയാവുന്നത് എങ്ങനെയുണ്ടാവുമെന്ന് എനിക്കറിയാം. ഞാനിത് ആസ്വദിക്കുമെന്ന് എനിക്ക് ഉറപ്പാണ്. നിങ്ങളെ പരിചയപ്പെട്ടതില്‍ സന്തോഷം. ആശംസകൾക’ പുസ്തകം പരിചയപ്പെടുത്തി കങ്കണ കുറിച്ചു.കേന്ദ്രമന്ത്രി സ്മൃതി ഇറാനി അടക്കമുള്ള ബിജെപി നേതാക്കളും പുസ്തകത്തിന്റെ പതിപ്പ് പങ്കുവച്ച് ആശംസ അറിയിച്ചിട്ടുണ്ട്.സംഘി എന്ന പേര് വെറുത്തയാള്‍ സംഘിയായി മാറുന്നതാണ് രാഹുല്‍ റോഷന്റെ പുസ്തകത്തിന്റെ ഇതിവൃത്തം.