rahman-mother

‘എന്റെ ആദ്യ ഗാനം ‘ചിന്ന..ചിന്ന ആസൈ..’ കേട്ട് കണ്ണീരോടെ അമ്മ പറഞ്ഞു. എന്റെ പ്രാർഥനകൾ ദൈവം കേട്ടു,  ഈ പാട്ടിൽ ദൈവസ്പർശമുണ്ട്. എന്റെ സുഹൃത്തുക്കൾ എന്നെ കൈവിട്ടപ്പോൾ അമ്മ അടുത്ത് വന്ന് പറഞ്ഞു. സംഗീതം നിനക്കൊപ്പം ഉണ്ടല്ലോ വേറെ ആളെന്തിന്..’ പത്തുവർഷങ്ങൾക്ക് മുൻപ് അമ്മയെ കുറിച്ച് റഹ്മാൻ പറഞ്ഞ വാക്കുകളാണിത്. അമ്മയെ പറ്റി എഴുതിയാൽ വലിയ പുസ്തകം തന്നെ എഴുതേണ്ടി വരുമെന്ന് അന്ന് റഹ്മാൻ കുറിച്ചു. അൽപം മുൻപാണ് എ.ആർ. റഹ്മാന്റെ മാതാവ് കരീമാ ബീഗം അന്തരിച്ചത്.  75 വയസ്സായിരുന്നു. ചെന്നൈയിലായിരുന്നു അന്ത്യം. റഹ്മാനെ കൂടാതെ മൂന്നു മക്കളുണ്ട്. ഗായിക എ.ആർ. റെയ്‌ഹാന, ഫാത്തിമ, ഇഷ്രത് എന്നിവരാണ് മറ്റു മക്കൾ.

2010ൽ സല്യൂട്ട് ടു മദർ എന്ന പരിപാടിയിൽ അമ്മയെ സാക്ഷി നിർത്തിയാണ് റഹ്മാൻ എഴുതികൊടുത്ത വാക്കുകൾ അന്ന് സഹോദരി എ.ആർ. റെയ്‌ഹാന വായിച്ചത്. അമ്മയുടെ കാൽച്ചുവട്ടിലാണ് സ്വർഗം എന്ന വാചകം തന്റെ ജീവിതത്തിൽ സത്യമാണെന്നും അമ്മയുടെ കഷ്ടപാടുകൾക്കോ കണ്ണീരിനോ ഇപ്പോഴത്തെ പണവും പ്രശ്സിയും പദവിയും പകരമാവില്ലെന്നും റഹ്മാൻ ആ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. വിഡിയോ കാണാം.