നടനും മിമിക്രി കലാകാരനുമായിരുന്ന കലാഭവൻ അബിയുടെ മൂന്നാം ചരമവാർഷിക ദിനമാണിന്ന്. ഓർമദിനത്തിൽ വാപ്പിച്ചിയെ ഓർക്കുകയാണ് മകനും നടനുമായ ഷെയ്ൻ നിഗം. ഇന്ന് എന്‍റെ വാപ്പിച്ചിയുടെ ഓര്‍മ്മദിനമാണ്. ഒരാൾക്ക് മറ്റൊരാൾക്ക് നൽകാവുന്നതിൽ ഏറ്റവും വലിയ സമ്മാനം അദ്ദേഹം എനിക്കേകി. അദ്ദേഹം എന്നിൽ വിശ്വസിച്ചു, ഷെയ്ൻ കുറിക്കുന്നു. 

 

അബിയ്ക്ക് ഒപ്പമുള്ള ചിത്രവും ഷെയ്ൻ പങ്കുവച്ചിട്ടുണ്ട്. ‘ഈ ചിത്രത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്, വാപ്പിച്ചി ആദ്യമായി ഒരു വാക്ക് പോലും സംസാരിക്കാതെ സ്റ്റേജ് വിട്ട് ഇറങ്ങി എന്ന പ്രത്യേകത.’: ചിത്രത്തോടൊപ്പം ഷെയ്ൻ കുറിച്ചു. ഖത്തറിലെ ദോഹയിൽ വച്ചുനടന്ന യുവ അവാർഡ് ചടങ്ങിലെടുത്ത ചിത്രമാണിത്. 

 

രക്തസംബന്ധമായ അസുഖത്തിന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 2017 നവംബര്‍ 30 നാണ് അബി മരണത്തിന് കീഴടങ്ങിയത്. മിമിക്രി വേദികളില്‍ സ്ഥിരം സാന്നിധ്യമായിരുന്ന അബി മലയാളി പ്രേക്ഷകര്‍ക്കിടയില്‍ ഏറെ സ്വീകാര്യതയുള്ള നടനായിരുന്നു.