antony-viral

അന്യഗ്രഹ ജീവിയുടെ സാങ്കൽപിക രൂപത്തിലേക്കാണ് മാറാൻ ശസ്ത്രക്രിയ വഴി തന്റെ ചില അവയവങ്ങൾ നീക്കം ചെയ്യുകയും രൂപമാറ്റം വരുത്തുകയും ചെയ്തിരിക്കുകയാണ് ഫ്രാൻസിലെ ആന്റണി ലോഫ്രെഡോ എന്ന മുപ്പത്തിരണ്ടുകാരൻ. ശരീരം രൂപം മാറ്റുന്നതിന് ഫ്രാൻസിൽ നിരോധനമുള്ളതിനാൽ സ്പെയിനിലെ ബാർസിലോനയിലുള്ള പ്രസിദ്ധനായ ബോഡി മോഡിഫയർ ഓസ്കാർ മാർക്കുസിന്റെ സേവനമാണ് ലോഫ്രെഡോ തേടിയത്. 

antony-viral-new

ശരീരം കറുത്ത നിറത്തിലാക്കി മൂക്കിന്റെ തുമ്പ് മുറിച്ചായിരുന്നു തുടക്കം. അതിനുശേഷം നാവ് നെടുകെ കീറി ഉരഗങ്ങളെ പോലെയാക്കി. പിന്നീട് കൃഷ്ണമണികൾ ഉൾപ്പടെ ശരീരത്തിൽ ടാറ്റൂ ചെയ്തു. നിരവധി പിയെർസിങ്ങുകൾ അണിയുകയും തല മൊട്ടയടിക്കുകയുമുണ്ടായി. ഇതിലൊന്നും തൃപ്തനാകാതെ വന്ന ലോഫ്രെഡോ ഒടുവിൽ രണ്ട് ചെവികൾ കൂടി മുറിച്ചു മാറ്റി. ഇപ്പോഴും പൂർണത കൈവരിച്ചിട്ടില്ലെന്നും ഇനിയുമൊരു 82 ശതമാനം കൂടി പൂർത്തിയാക്കാനുമുണ്ടെന്നാണ് അന്റോണിയോ പക്ഷം.ബ്ലാക്ക് ഏലിയൻ പ്രൊജക്ട് എന്ന ലോഫ്രെഡോയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിന് രണ്ട് ലക്ഷത്തോളം ഫോളോവേഴ്സുണ്ട്.