sunny-punnamada

തിയറ്ററുകള്‍ എപ്പോള്‍ തുറക്കുമെന്ന് തീരുമാനമായിട്ടില്ല. ജിമ്മുകള്‍ തുറന്നെങ്കിലും പഴയതുപോലെ സജീവമല്ല. ശരീരം പരിപാലിക്കുന്ന താരങ്ങള്‍ കോവിഡ് കാലത്ത്  മാനസികമായും ശാരീരികമായും ഇത്തിരി ബുദ്ധിമുട്ടിലായി എന്നുപറഞ്ഞാല്‍ ഒട്ടും അതിശയോക്തിയില്ല. യുവതാരം സണ്ണി വെയ്ന്‍ ഇതിനൊരു വഴി കണ്ടുപിടിച്ചു... കയാക്കിങ് ! ആലപ്പുഴ വരെ പോകണം എന്നതൊഴിച്ചാല്‍ സംഗതി അടിപൊളി. പുന്നമടക്കായലില്‍ കയാക്കിങ് നടത്തി മനസ്സും ശരീരവും കുളിര്‍പ്പിക്കുകയാണ് താരമിപ്പോള്‍. അത്്ലെറ്റിക്കോ ഡി ക്ലബാണ് ഇതിന് നേതൃത്വം നല്‍കുന്നത്. 

 

‘ആലപ്പുഴ പണ്ടേ കാണാന്‍ ഭംഗിയുള്ള സ്ഥലംകൂടിയാണല്ലോ. അത് ആസ്വദിച്ചുകൊണ്ട് കയാക്കിങ് ചെയ്യുമ്പോള്‍ ആകെയൊരു ഉന്മേഷമാണ്. ഞാന്‍ ഇപ്പോള്‍ വെറുംപഠിതാവ് മാത്രമാണ് ഇക്കാര്യത്തില്‍. കൂടുതല്‍ പഠിക്കാനുണ്ട്. ജിംനേഷ്യത്തില്‍ പോകുന്നതിനേക്കാള്‍ സന്തോഷം അനുഭവിക്കുകയാണ് കയാക്കിങ്ങില്‍.’ സണ്ണി ആരോഗ്യകാര്യത്തില്‍ നയം വ്യക്തമാക്കി.

 

കോവിഡ് കാലത്ത് സണ്ണി വെയ്ന്‍ അഭിനയിച്ച മണിയറയിലെ അശോകന്‍ ഒടിടിയില്‍ റിലീസ് ചെയ്തു. വരാനിരിക്കുന്നത് ചതുര്‍മുഖവും അനുഗ്രഹീതന്‍ ആന്റണിയുമാണ്. സ്വന്തമായി നിര്‍മിച്ച് നിവിന്‍ പോളി നായകനാകുന്ന പടവെട്ടിന്റെ ചിത്രീകരണം പുനഃരാരംഭിക്കാനിരിക്കുകയാണ്.