ഓണം മലയാളികള്‍ ആഘോഷിക്കുമ്പോള്‍ പണം വാരിയിരുന്നത് തമിഴ്നാട്ടിലെ കര്‍ഷകരായിരുന്നു. എന്നാല്‍ ഇത്തവണ അവര്‍ വറുതിയിലാണ്. മലയാളികള്‍ പൊന്നും വിലയ്ക്ക് വാങ്ങുന്ന പല സാധനങ്ങള്‍ക്കും കര്‍ഷകര്‍ക്ക് കിട്ടുന്നത് തുച്ഛമായ തുകയാണ്.

ഒരു കിലോ സവാളയ്ക്ക് കര്‍ഷകന് കിട്ടുന്നത് പരമാവധി പന്ത്രണ്ട് രൂപ. തക്കാളിക്ക് പതിനാലും. ചെറിയ ഉള്ളി, വെണ്ടയ്ക്ക, പടവലം തുടങ്ങി എല്ലാത്തിനും പ്രതീക്ഷിച്ചത്ര വില മണ്ണില്‍ പണിയെടുക്കുന്നവന് കിട്ടുന്നില്ല.

എന്നാല്‍ പച്ചക്കറികള്‍ അതിര്‍ത്തി കടന്നാല്‍ പൊള്ളും വിലയാണ്. ഓണാഘോഷങ്ങള്‍ക്കുള്ള നിയന്ത്രണം തമിഴ്നാട്ടിലെ കര്‍ഷകര്‍ക്ക് പുറമേ പരമ്പരാകത മണ്‍പാത്ര നിര്‍മാതാക്കളെ ഉള്‍പ്പടെ ബാധിച്ചിട്ടുണ്ട്.