
സമൂഹമാധ്യമങ്ങളിൽ കേരളം തിരഞ്ഞ ഭാഗ്യവാനെ കണ്ടെത്തി. കൊല്ലം ചവറയിലെ വാഹനാപകടത്തിൽ നിന്നു അദ്ഭുതകരമായി രക്ഷപെട്ടത് കെട്ടിട നിർമാണ തൊഴിലാളിയായ മേനാമ്പള്ളി സ്വദേശി ശ്രീകുമാറാണ്. അപകടമുണ്ടാക്കിയ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു.
ഒറ്റ ദിവസം കൊണ്ട് ലക്ഷക്കണക്കിന് ആളുകൾ കണ്ട ദ്യശ്യങ്ങളാണിത്. കാര്യങ്ങൾ അപകടത്തിൽ നിന്നു തലനാരിഴയ്ക്ക് രക്ഷപെട്ടയാൾ തന്നെ പറയട്ടേ. ‘നടന്നു പോവാരുന്നു.. വണ്ടി ഉടുപ്പിൽ തട്ടി പോയിട്ട് ഇടിച്ചു നിന്നു.’ ആ നടുക്കും ഇതുവരെ വിട്ടുമാറിയിട്ടില്ല. ‘ഞാനന്ന് പണിക്ക് പോലും പോയില്ല. ജീവൻ തിരിച്ചു കിട്ടിയത് ഭാഗ്യം കൊണ്ടു മാത്രമാണ്.’ തലയില്‍ കൈവച്ച് അര മണിക്കൂര്‍ ഇരുന്നുപോയെന്നും അദ്ദേഹം പറയുന്നു. വിഡിയോ കാണാം.
തമിഴ്നാട്ടിൽ നിന്നു വർഷങ്ങൾക്ക് മുൻപ് ചവറയിലെത്തിയതാണ് ശ്രീകുമാർ. മേനാമ്പള്ളി സ്വദേശിനിയെ വിവാഹം കഴിച്ച് സ്ഥിരതാമസമാക്കി. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു.