shivadasan-troll

TAGS

‘പാലക്കാടൻ ഷൂമാക്കർ ശിവദാസൻ ചേട്ടൻ...’ സോഷ്യൽ മീഡിയയിൽ നിറയുകയാണ്, മനോരമ ന്യൂസിലൂടെ ഇന്ന് കേരളമറിഞ്ഞ പ്രിയപ്പെട്ട ഈ ഡ്രൈവർ. സ്വർണക്കള്ളക്കടത്ത് കേസിൽ പ്രതികളെയും െകാണ്ട് ബെംഗളൂരുവിൽ നിന്ന് യാത്ര തിരിച്ച എൻഐഎ സംഘത്തെ കാത്ത് കേരളത്തിലെ മാധ്യമപ്രവർത്തകരുടെ വൻസംഘം വാളയാറിൽ കാത്തിരുന്നു. 

എൻഐഎ വാഹനം അതിർത്തി കടന്നതോടെ പിന്നെ ചെയ്സ്. അതിവേഗം ബഹുദൂരം സുരക്ഷയോടെ മനോരമ ന്യൂസിന്റെ വാഹനം എൻഐഎ സംഘത്തെ പിന്തുടർന്നു. ചിലപ്പോഴൊക്കെ അവരുടെ വണ്ടിയെ പോലും ഓവർടേക്ക് ചെയ്തു. ടയർ പഞ്ചറാണെന്ന കാര്യം വരെ പറഞ്ഞുകൊടുത്തു. തൽസമയം ദൃശ്യങ്ങൾ എത്തിച്ച് വിവരങ്ങൾ നൽകി, ക്യാമറമാനും റിപ്പോർട്ടറും തുടർന്നപ്പോൾ ഡ്രൈവിങ്ങിൽ മാത്രം ശ്രദ്ധിച്ച്, അവർക്ക് വേണ്ട വഴിയൊരുക്കി ശിവദാസന്‍ ചേട്ടൻ. ഈ ‘പടയോട്ടം’ ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ നിറയുകയാണ്.

shiva-troll-n
shiva-troll-new

അവധി ദിനത്തിൽ ടിവിയുടെ മുന്നിലിരുന്ന മലയാളിക്ക് മനോഹരമായ ഒരു കാഴ്ച്ചാവിരുന്ന് കൂടിയായി ഇതെന്നാണ് അവരുടെ അഭിപ്രായം. ഇതോടെ ട്രോളുകളിലും ശിവദാസൻ ചേട്ടൻ നിറയുകയാണ്. വാർത്തയുടെ വേഗം ആക്സിലറേറ്ററിലേക്ക് ആവാഹിച്ച ഈ മൂർത്തിക്ക് ഇപ്പോൾ പേര് ‘പാലക്കാടൻ ഷൂമാക്കർ’ എന്നാണ് അവര്‍ പേരിട്ടിരിക്കുന്നത്. കാണാം ട്രോളുകൾ.

shiva-troll-new-one