സുരേഷ് ഗോപിയെന്ന മനുഷ്യനെ പ്രതികൂലിച്ചും അനുകൂലിച്ചും നിരവധി അഭിപ്രായങ്ങള്‍ ഉയര്‍ന്നു വരാറുണ്ട്. പ്രത്യേകിച്ചും സോഷ്യല്‍മീഡിയയില്‍. രാഷ്ട്രീയത്തിലേക്കു കാലൂന്നിയപ്പോഴായിരുന്നു വിമര്‍ശനങ്ങള്‍ ഇരട്ടിച്ചത്. അതിലെല്ലാം എത്ര മാത്രം വാസ്തവങ്ങളുണ്ടെന്നു അദ്ദേഹത്തിന്റെ മകനും നടനുമായ ഗോകുല്‍ സുരേഷ് തന്നെ പറയുന്നു. അതും ഈ ഫാദേഴ്സ് ഡേയില്‍.
അച്ഛനെ കൃത്യമായി ജനങ്ങള്‍ക്കു അറിയുമോ എന്നു തനിക്കു സംശയമുണ്ടെന്നു ഗോകുല്‍ പറയുന്നു. ചിലര്‍ അദ്ദേഹത്തെ അറിയാത്ത പോലെ നടിക്കുന്നു. ഒരു പാട് നല്ല അംശങ്ങള്‍ ഉള്ള ഒരു വ്യക്തിയാണ് അച്ഛന്‍. സൂപ്പര്‍സ്റ്റാര്‍ ആയി ആഘോഷിച്ചെങ്കിലും ഏറെ അണ്ടര്‍റേറ്റ് ചെയ്യപ്പെട്ട ആളാണ് അദ്ദേഹമെന്നു തോന്നിയിട്ടുണ്ട്.
അച്ഛന്‍ അഭിനേതാവായി ഇരിക്കുന്നതാണ് എനിക്ക് കൂടുതല്‍ ഇഷ്ടം. അച്ഛന്റെ സിനിമയിലേക്കുള്ള തിരിച്ചുവരവ് എന്നെ ഏറെ സന്തോഷിപ്പിക്കുന്നുണ്ട്. കാരണം അച്ഛനെന്ന രാഷ്ട്രീയക്കാരന്‍ ഒരു യഥാര്‍ഥ രാഷ്ട്രീയക്കാരന്‍ അല്ല. നൂറ് രൂപ ജനങ്ങള്‍ക്ക് കൊടുത്താല്‍ ആയിരം രൂപ എവിടുന്ന് പിരിക്കാം എന്ന് അറിയുന്നവരാണ് യഥാര്‍ഥ രാഷ്ട്രീയക്കാരന്‍. അച്ഛന്‍ എങ്ങനെയാണെന്ന് വച്ചാല്‍ പത്ത് രൂപ കഷ്ടപ്പെട്ട് സമ്പാദിച്ചു നൂറ് രൂപ ജനങ്ങള്‍ക്ക് കൊടുക്കുന്ന ആളാണ്.
എന്നിട്ടും നികുതി വെട്ടിച്ച കള്ളന്‍ എന്ന് വിളിക്കുന്ന സമൂഹത്തിലാണ് അച്ഛന്‍ ജീവിക്കുന്നത്. ആ ജനത അച്ഛനെ അര്‍ഹിക്കുന്നില്ല. തൃശ്ശൂരില്‍ അച്ഛന്‍ തോറ്റതില്‍ ഏറെ സന്തോഷിക്കുന്ന ആളാണ് ഞാന്‍,. കാരണം അച്ഛന്‍ ജയിച്ചിരുന്നുവെങ്കില്‍ അത്രയും കൂടെയുള്ള അച്ഛനെ എനിക്ക് നഷ്ടപ്പെട്ടേനേ. അച്ഛന്റെ ആരോഗ്യം നഷ്ടപ്പെട്ടേനേ, സമ്മര്‍ദ്ദം കൂടിയേനേ, അച്ഛന്റെ ആയുസ് കുറഞ്ഞേനേ. അച്ഛന്‍ സിനിമയിലേക്ക് തിരിച്ചു വന്നതില്‍ ഏറെ സന്തോഷം അനുഭവിക്കുന്നുണ്ട്. അങ്ങനെ തന്നെ തുടരട്ടെ എന്നാണ് എന്റെ ആഗ്രഹവും– ഗോകുല്‍ പറയുന്നു.