ഒടുവിൽ കേരള പൊലീസും സൈബർ ലോകത്തിന്റെ ചൂടറിയുകയാണ്. ട്രോളിയും തിരിച്ചു ട്രോളിയും ജനകീയരായ ‘പൊലീസ് മാമൻമാരുടെ’ പുതിയ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ രോഷം നേടുകയാണ്. സേനയുടെ സൈബര്‍ വിഭാഗം തയാറാക്കിയ വിഡിയോയിൽ സ്ത്രീവിരുദ്ധത വരെ ആരോപിക്കപ്പെടുകയാണ്. ഇതോടെ പരിപാടി നിര്‍ത്തിവയ്ക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഉത്തരവിട്ടു.
‘പി.സി കുട്ടൻ പിള്ള സ്പീക്കിങ്’ എന്ന പേരിലാണ് പൊലീസുകാർ ഇത്തരത്തിലൊരു പരിപാടി ആരംഭിച്ചത്. വലിയ പ്രചാരണത്തോടെ എത്തിയ വിഡിയോ കണ്ടതോടെ വിപരീത ഫലമായി. ടിക്ടോക് വിഡിയോകൾ അടക്കം ഉൾപ്പെടുത്തി യൂണിഫോമിലെ പൊലീസുകാരൻ ചളി പറയുന്ന നിലവാരമാണ് വിഡിയോയ്ക്ക് ഉള്ളതെന്ന് പൊലീസിന്റെ പേജിന് താഴെ കമന്റുകളും നിറയുകയാണ്. വിഡിയോ കാണാം.