lali-funeral

ഹൃദയം ഉൾപ്പെടെ ദാനം ചെയ്ത് അഞ്ച് പേർക്ക് പുതുജൻമം നൽകിയ തിരുവനന്തപുരം ചെമ്പഴന്തിയിലെ ലാലി ടീച്ചർക്ക് കണ്ണീരൊടെ യാത്രാമൊഴി. ഹൃദയം സ്വീകരിച്ച കോതമംഗലം സ്വദേശിനിയുടെ മക്കളും ലാലി ഗോപകുമാറിനെ യാത്രയാക്കാനെത്തിയിരുന്നു.

ഹൃദയം നൽകി മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയാണ് ചെമ്പഴന്തിയിലെ ലാലി ടീച്ചർ യാത്രയാകുന്നത്. പഠിപ്പിച്ചും കളിപ്പിച്ചും ടീച്ചർ നിറഞ്ഞ് നിന്ന കുളത്തൂർ സ്കൂളിലേക്കായിരുന്നു അന്ത്യയാത്ര. ടീച്ചറും കുട്ടികളും വരച്ചും എഴുതിയും നിറം പകർന്ന ചുമരുകളിൽ ആദരാഞ്ജലിയുടെ ഫോട്ടോ പതിഞ്ഞു. മനസിൽ നിറയെ സ്നേഹമുള്ള ഓർമകളും.

ടീച്ചർ പഠിപ്പിച്ചിരുന്ന LKG, UKG കുട്ടികളും ഓടിയെത്തി അവസാനമായി കണ്ട് മടങ്ങി. മസ്തിഷ്കത്തിലെ രക്തസ്രാവത്തെ തുടർന്നായിരുന്നു ലാലി ഗോപകുമാറിന്റെ മരണം. മക്കളും ഭർത്താവും അവയവദാനത്തിന് തയാറായതോടെയാണ് ഹൃദയം തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിൽ ഹെലികോപ്ടർ മാർഗം എത്തിച്ച് കോതമംഗലം സ്വദേശം ലീന ഷിബുവിന്  പുതുജൻമം സമ്മാനിച്ചത്.കൂടാതെ രണ്ട് വൃക്കയും രണ്ട് കണ്ണും നാല് പേർക്കായി ദാനം ചെയ്താണ്.