ലോക്ഡൗണായതോടെ പ്രമുഖ താരങ്ങളും രാഷ്ട്രീയക്കാരും മനസ് തുറക്കുന്നത് സോഷ്യല്‍മീഡയയിലൂടെയാണ്. കുറിപ്പായും വിഡിയോ ആയും പലരും തങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കു വയ്ക്കുന്നു. പലതും ജനങ്ങള്‍ ഏറ്റെടുക്കുകയും ചെയ്യുന്നു. ബിജെപി എംപിയും മലയാളികളുടെ പ്രിയ താരവുമായ സുരേഷ് ഗോപി മുന്‍ മുഖ്യമന്ത്രി ഇ.കെ. നായനാരെക്കുറിച്ച് എഴുതിയ പോസ്റ്റ് ശ്രദ്ധേയമായിരിക്കുകയാണ്.
‘ഇങ്ങനെയും ഒരു മുഖ്യമന്ത്രി കേരളത്തിനുണ്ടായിരുന്നു. എന്തിനാ സഖാവേ ഈ കേരളത്തെ അനാഥമാക്കിക്കൊണ്ട് ഇത്രയും നേരത്തെ ഒരാവശ്യവും ഇല്ലാതെ ഞങ്ങളെ വിട്ട് പോയത്. ഇപ്പോഴാണ് ഞങ്ങൾ മലയാളികൾക്ക് അങ്ങയുടെ സാന്നിധ്യം വളരെ ആവശ്യമായിരുന്നത്.’ സുരേഷ് ഗോപി കുറിച്ചു.
സുരേഷ് ഗോപിയുടെ തുറന്ന മനസിനെ പലരും പ്രകീര്‍ത്തിക്കുമ്പോള്‍ ഒരു വിഭാഗം നെറ്റി ചുളിക്കുന്നു. ഇരുപാര്‍ട്ടിയിലെ അണികള്‍ക്കിടയിലും പല സംശയങ്ങളും സ്വഭാവികമായും ഉടലെടുത്തു. നിലവിലെ മുഖ്യമന്ത്രിയെ പരോക്ഷമായി വിമര്‍ശിക്കുകയാണ് സുരേഷ് ഗോപി ചെയ്തതെന്നു ചിലര്‍ ചൂണ്ടിക്കാട്ടുന്നു. എന്തായാലും പോസ്റ്റ് ലൈക്ക് ചെയ്യണോ വേണ്ടയോ എന്ന സംശയത്തിലാണ് ഇരുപാര്‍ട്ടിയിലേയും അണികള്‍.