bird-save

TAGS

മൂലമറ്റം: പാമ്പിന്റെ വായിൽ നിന്ന്  കുഞ്ഞിക്കുരുവിയെ രക്ഷിച്ച് വനിതാ ഡോക്ടർ. മൂലമറ്റം കെഎസ്ഇബി കോളനിയിൽ താമസിക്കുന്ന ഡോ.എസ്.ജെ.ജിൻസിയാണ് പാമ്പിന്റെ വായിൽ നിന്നു കുഞ്ഞിക്കിളിയെ രക്ഷിച്ചത്. ഇന്നലെ രാവിലെയാണ് ക്വാർട്ടേഴ്‌സിനു പിന്നിലൂടെ കുഞ്ഞിക്കിളിയെ കടിച്ചുപിടിച്ചുകൊണ്ട് ഒരു പാമ്പ് പോകുന്നത് ശ്രദ്ധയിൽപ്പെട്ടത്. പാമ്പിനെ ഓടിച്ച് സാഹസികമായി കിളിയെ രക്ഷിക്കുകയായിരുന്നു. 

 

കിളിക്കുഞ്ഞിനെ ക്വാർട്ടേഴ്‌സിൽ എത്തിച്ച് പ്രഥമ ശുശ്രൂഷ നൽകി. ആഹാരം നൽകിയ കിളി അപകടനില തരണം ചെയ്‌തെന്നു ജിൻസി പറഞ്ഞു. തൂവലുകൾ കിളിർത്തു വരുന്നതേയുള്ളു. ഏതാനും ദിവസത്തെ പരിചരണത്തിൽ കിളി പറക്കമുറ്റുമ്പോൾ സ്വതന്ത്രയാക്കിവിടുമെന്നും പറഞ്ഞു. മൂലമറ്റം ബിഷപ് വയലിൽ മെഡിക്കൽ സെന്ററിലെ ദന്തഡോക്ടറാണ്. ഭർത്താവ് സജിത്ത് കെഎസ്ഇബി എൻജിനീയറാണ്.