steven
പോൺ താരമാകനുള്ള പിന്തുണ തനിക്ക് ലഭിക്കുന്നത് പിതാവിൽ നിന്നാണെന്ന് വെളിപ്പെടുത്തി പ്രശസ്ത ഹോളിവുഡ് സംവിധായകൻ സ്റ്റീവൻ സ്പിൽബർഗിന്റെ വളർത്തുമകൾ. മെക്കല സ്പിൽബർഗ് അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തൽ നടത്തിയത്. താൻ കുട്ടിക്കാലത്ത് നിരവധി ലൈംഗിക ചൂഷണങ്ങൾക്ക് വിധേയായിട്ടുണ്ടെന്ന് മെക്കല തുറന്നു പറഞ്ഞു.

പോൺ താരമകാനാണ് തന്റെ താത്പര്യമെന്ന് കുടുംബത്തോട് പറഞ്ഞപ്പോൾ അച്ഛനും അമ്മയും പൂർണ പിന്തുണ നൽകി. ഈ തൊഴിൽ ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. ഇതിലൂടെ കൂടുതൽ സാമ്പത്തിക ലാഭം നേടാനാവുമെന്ന് കരുതുന്നതായും മെക്കല വ്യക്തമാക്കി.

'അച്ഛനും അമ്മയും ആഗ്രഹിക്കുന്നത് എന്റെ സുരക്ഷിതത്വമാണ്. എന്റെ ശരീരം എങ്ങനെ ഉപയോഗിക്കണമെന്ന് തീരുമാനിക്കുന്നത് ഞാൻ ആണ്. പരമ്പരാഗത രീതിയിലുള്ള ജോലിയിൽ താത്പര്യമില്ല. അതിലൂടെ ആത്മസംതൃപ്തി ലഭിക്കാറില്ല.

കുട്ടിക്കാലത്ത് ഞാൻ അനുഭവിച്ച ലൈംഗിക പീഡനങ്ങള്‍ കുടുംബത്തിൽ നിന്നല്ല. കുടുംബവുമായി ബന്ധപ്പട്ടവരിൽ നിന്നാണെ'ന്നും മെക്കല പറഞ്ഞു. മറ്റുള്ളവരെ അപേക്ഷിച്ച് ലൈംഗികാസക്തി തനിക്ക് കൂടുതലാണെന്നും മെക്കല കൂട്ടിച്ചേർത്തു.