മകളെക്കുറിച്ച് പറഞ്ഞപ്പോൾ വികാരാധീനനായി നടൻ ബാല. വേർപിരിഞ്ഞതിന് ശേഷം അമൃതയോടൊപ്പമാണ് ബാല –അമൃത ദമ്പതികളുടെ മകൾ അവന്തിക താമസിക്കുന്നത്. 2010-ല്‍ വിവാഹിതരായ ബാലയും അമൃതയും മൂന്ന് വര്‍ഷമായി പിരിഞ്ഞു താമസിക്കുകയാണ്. കഴിഞ്ഞ വര്‍ഷമാണ് ഇരുവരും വിവാഹമോചിതരായത്.
ഇപ്പോഴിതാ മകള്‍ അവന്തികയെക്കുറിച്ചുള്ള ചോദ്യത്തിന് അവതാരകയോട് ബാല പറഞ്ഞ മറുപടി സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നു. മോളുമായിട്ട് എത്ര അടുപ്പമുണ്ടെന്നായിരുന്നു അവതാരകയുടെ ചോദ്യം. ചോദ്യം കേട്ട് കുറച്ച് സമയം നിശബ്ദമായി നിന്നശേഷം ‘അവള്‍ക്ക് വേണ്ടി എന്റെ ജീവന്‍ കൊടുക്കും. ഇതില്‍ കൂടുതല്‍ എന്ത് പറയാന്‍. അവളെ കൂടെ നിര്‍ത്തണം…’ എന്നാണ് ബാല മറുപടി പറഞ്ഞത്.