വാലന്റൈൻസ് ഡേയ്ക്ക് അയച്ച മെസേജുകൾ, ഒൻപതുമാസങ്ങൾക്ക് ശേഷം ലഭിച്ചാലോ?. പലരും പഴയ പ്രണയം ഉപേക്ഷിച്ച് പുതിയതിൽ അഭയം തേടിയപ്പോഴാണ് പഴയ കാമുകനും കാമുകിയുമൊക്കെ അയച്ച പ്രണയദിന സന്ദേശങ്ങൾ ലഭിക്കുന്നത്. മുൻ കാമുകിയുടെയും കാമുകന്റെയും പഴയ മെസേജുകൾ ഫോണിലേക്ക് വരാൻ തുടങ്ങിയതോടെ പലരുടെയും ജീവിതം പ്രതിസന്ധിയിലായി. മുൻ കാമുകിയുടെ ഹോട്ട് മെസേജുകൾ വായിച്ച ചില ഭാര്യമാർ ഭർത്താവിനെ വരെ ഉപേക്ഷിച്ചു.
അമേരിക്കയിലാണ് സംഭവം. ഇതില്‍ മരിച്ചു പോയ മുന്‍ കാമുകന്റെയും അടുത്ത സുഹൃത്തിന്റെയും വരെ സന്ദേശങ്ങള്‍ ലഭിച്ചവരുണ്ട്. പലരും സ്വപ്‌നമാണോ സംഭവിക്കുന്നതെന്നാണ് ആദ്യം കരുതിയത്. അമേരിക്കയിലെ പ്രധാന ടെലികോം സേവന ദാതാക്കളിലൊരാളായ സ്പ്രിന്റിന്റെ സെര്‍വറുകളിലെ അറ്റകുറ്റപണികളാണ് പണിപറ്റിച്ചത്.
വൈകാതെ സൈനിവേഴ്‌സ് എന്ന കമ്പനി പിഴവ് ഏറ്റുപറഞ്ഞുകൊണ്ട് രംഗത്തെത്തി. തങ്ങളുടെ ഒരു സെര്‍വർ ഫെബ്രുവരി 14ന് പ്രവര്‍ത്തന രഹിമായിരുന്നെന്നും നവംബര്‍ ഏഴിന് മാത്രമാണ് ശരിയാക്കാനായതെന്നുമാണ് അവര്‍ അറിയിച്ചത്. മരിച്ചുപോയ തന്റെ സുഹൃത്തിന്റെ സന്ദേശം ലഭിച്ചപ്പോൾ തലയ്ക്കടിയേറ്റ പോലെയാണ് തോന്നിയതെന്നും കുരിബ്ഹോ എന്നയാൾ ട്വീറ്റ് ചെയ്തു.
മറ്റൊരു യുവതിക്ക് പറയാനുള്ളത് പിരിഞ്ഞ കാമുകന് അയച്ച സന്ദേശം മാസങ്ങള്‍ക്ക് ശേഷം കിട്ടിയതിനെ കുറിച്ചായിരുന്നു. എന്തായാലും സൗഹൃദ സംഭാഷണത്തിന് ഇൗ സന്ദേശങ്ങൾ കാരണമായെന്നും അവർ പറയുന്നു.