auto-doctoer

തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയുടെ ആദ്യ ഡോക്ടറേറ്റ് ഒരു ഓട്ടോക്കാരന്. പത്തില്‍ തോറ്റിട്ടും, ജീവിത സാഹചര്യങ്ങളോട് ഏറെ പൊരുതിയാണ് എറണാകുളം അഞ്ചല്‍പ്പെട്ടിക്കാരനായ കെ.പി.അജിത് ചരിത്രനേട്ടം കൈവരിച്ചത്. പത്തില്‍ തോറ്റാലും മനസുണ്ടെങ്കില്‍ വിജയിക്കാമെന്നതിന്റെ തെളിവാണ് ഈ ചെറുപ്പക്കാരന്‍. 

ഉല്‍സവപ്പറമ്പിലെ കടലക്കച്ചവടത്തിനിടെ കേട്ടുഭ്രമിച്ച നാടകഗാനങ്ങള്‍ അജിത്തിന് ഗവേഷണ വിഷയമായി.പഠനത്തിന്‍റെ ഇടവേളയില്‍ ഓട്ടോയോടിച്ചും, അമ്മ കൂലിപ്പണിയെടുത്തും, നാട്ടുകാരുടെ സഹായവുമെല്ലാം ചേര്‍ത്തുണ്ടാക്കിയ ഈ വീട്ടിലേക്ക് ഡോക്ടറേറ്റുമായി മകനെത്തുമ്പോള്‍ അഭിമാനമെന്ന് അമ്മ.ജീവിതത്തില്‍ കട്ടയ്ക്ക് കൂടെനിന്നവര്‍ക്കും വീഴാതെ കൈത്താങ്ങായവര്‍ക്കുമെല്ലാം മനംനിറയെ നന്ദിയുമായി അജിത്തിന്റെ ഓട്ടം തുടരുകയാണ്.