nandu-mahadeva

ഒരു പുഞ്ചിരിയില്‍ ക്യാൻസറിനെ തോൽപിച്ച നന്ദു മഹാദേവയെ നമുക്കറിയാം. കീമോയുടെ വേദനക്കിടയിലും മനസു മടുക്കാതെ, പോരാട്ടവീര്യം കാണിച്ച നന്ദു. നന്ദുവിന്റെ ജീവിതവും ജീവതത്തോടുള്ള പോരാട്ടവും പലർക്കും പ്രചോദനമാണ്. ഒരു കാൽ ക്യാന്‍സർ എടുത്തപ്പോഴും പുഞ്ചിരിച്ചു നിന്ന ആ പോരാട്ടവീര്യത്തിന് പലരും കയ്യടിച്ചു. സമൂഹമാധ്യമങ്ങളിൽ സജീവമായ നന്ദു തന്റെ ജീവിതവും അനുഭവവും പലപ്പോഴും പങ്കുവെക്കാറുണ്ട്. 

ഇപ്പോൾ അമ്മയെ കയ്യിലേന്തി നില്‍ക്കുന്ന ചിത്രങ്ങളാണ് പലരുടെയും മനസു നിറക്കുന്നത്. ഒരിക്കൽ ഒരു കാൽ നഷ്ടപ്പെട്ട്,  കീമോയുടെ വേദനയിൽ തളർന്ന് കിടന്ന തന്നെ എടുത്തുകൊണ്ടു നടന്ന അമ്മയോടുള്ള സ്നേഹം നന്ദു കുറിപ്പിൽ പങ്കുവെയ്ക്കുന്നു. 

നന്ദുവിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്:  

''അമ്മയുടെ മകൻ ആൺകുട്ടിയാണ് !! കഴിഞ്ഞ വർഷം ഈ സമയത്ത് കാലും നഷ്ടപ്പെട്ട് കീമോ കൊണ്ട് തളർന്ന് കിടന്ന എന്നെയും എടുത്തുകൊണ്ട് അമ്മ നടന്നു...

അന്ന് ഞാൻ അമ്മയോട് പറഞ്ഞു.. അമ്മയേം എടുത്തുകൊണ്ട് ഞാനും നടക്കുമെന്ന്..!!

പ്രതികാരം അത് വീട്ടാനുള്ളതാണ്.......മധുരപ്രതികാരം''