jaysurya2

തൃശൂർപൂരം സിനിമാ ചിത്രീകരണത്തിനിടയിൽ നടൻ ജയസൂര്യയ്ക്ക് പരുക്കേറ്റിരുന്നു. ഇപ്പോൾ വിശ്രമത്തിലാണ് താരം. വീട്ടിൽ വിശ്രമത്തിൽ കഴിയുന്ന താരം മകൾക്കൊപ്പമുള്ള ചില രസികൻ നിമിഷങ്ങളുടെ വിഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നു. വീട്ടിലുള്ള ‘കുട്ടി ഡോക്ടറായ’ മകൾ വേദയുമൊത്തുളള വിഡിയോ ഇതിനോടകം വൈറലാണ്.

 

View this post on Instagram

Ok alle doctor???

A post shared by actor jayasurya (@actor_jayasurya) on

പരിശോധനയ്ക്കൊടുവിൽ അച്ഛനു ബ്രെയിനില്ലെന്ന കണ്ടെത്തലിലാണ് കുട്ടി ഡോക്ടർ എത്തിയത്. റിപ്പോര്‍ട്ട് കിട്ടിയതോടെ, ദേ ഇപ്പോള്‍ വരാമെന്നു പറഞ്ഞ് ജയസൂര്യയും പെട്ടെന്നു തടിതപ്പി.

 

രസകരമായ കമന്റുകളാണ് വിഡിയോയ്ക്കു ലഭിക്കുന്നത്. കാണാതെ പോയ ബ്രെയിൻ ഇവിടെ കാരവാനിൽ ഇരിപ്പുണ്ടെന്നും അത് കൊടുത്തുവിടട്ടേയെന്നുമാണ് നിർമാതാവ് വിജയ് ബാബുവിന്റെ കമന്റ . ഇനിയത് വേണ്ടെന്നും പുതിയൊരെണ്ണം തപ്പിക്കൊണ്ടിരിക്കുകയാണെന്നുമായിരുന്നു ഇതിന് ജയസൂര്യയുടെ മറുപടി.