അവധിയെടുക്കാൻ കുട്ടികൾ പല കള്ളങ്ങളും പറയാറുണ്ട്. എന്നാലിത് കള്ളക്കഥയല്ല. പക്ഷേ, അബദ്ധമാണോ നിഷ്കളങ്കതയാണോ എന്ന് തിരിച്ചറിയാനാകാത്ത ശങ്കയിലാണ് നെറ്റിസൺസ്. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് സംഭവം.
ഞാന്‍ മരിച്ചതിനാല്‍ എനിക്ക് പകുതി ദിവസം ലീവ് അനുവദിക്കണം എന്ന വിദ്യാര്‍ത്ഥിയുടെ അപേക്ഷ പ്രിന്‍സിപ്പാള്‍ അനുവദിച്ചു നല്‍കി. പ്രിന്‍സിപ്പാൾ ലീവ് ലെറ്റര്‍ വായിക്കാതെ അവധി അനുവദിച്ചെന്നാണ് റിപ്പോർട്ട്.
ആഗസ്റ്റ് 20 നായിരുന്നു സംഭവം. ലീവ് ലെറ്ററില്‍ ആഗസ്റ്റ് 20 രാവിലെ 10 മണിക്ക് താന്‍ മരിച്ചെന്നാണ് കുട്ടി എഴുതിയിരിക്കുന്നത്.
കുട്ടിയുടെ നിഷ്‌കളങ്കതയെക്കുറിച്ചു സംസാരിക്കുന്നവർ പ്രിന്‍സിപ്പാളിന്റെ അശ്രദ്ധയെയും വിമര്‍ശിക്കുന്നുണ്ട്. എന്നാല്‍ കുട്ടിയുടെ മുത്തശ്ശി മരിച്ചെന്നും അത് കുട്ടി തെറ്റായി എഴുതിയതാണെന്നും റിപ്പോർട്ടുകളുണ്ട്.