ഇവിടെ കേരളത്തില്‍ മാത്രമല്ല. അങ്ങു ജപ്പാനിലുമുണ്ട് ഒരു മന. കണ്ടാല്‍ കേരളമെടുത്തു പറിച്ചു വെച്ചതുപോലെ തോന്നും. നില്‍ക്കുന്നത് ജപ്പാനിലാണെങ്കിലും നമ്മള്‍ കേരളത്തിലാണോ എന്ന് ഒരുവേള ശങ്കിക്കും.
ജാസിം മൗല കിരിയത്ത് എന്ന യൂട്യൂബറുടെ വ്ലോഗിലൂടെയാണ് ഈ കൗതുകം പുറംലോകമറിഞ്ഞത്. ജപ്പാനിലെ നഗോയയിലുള്ള മ്യൂസിയത്തിലാണ് ഈ മനകളുള്ളത്. ലോകത്തിലെ 22 രാജ്യങ്ങളില്‍ നിന്നുള്ള വീടുകള്‍ ഇവിടെയുണ്ട്. ഇതില്‍ ഇന്ത്യയില്‍ നിന്നുള്ളത് കേരളത്തിലെ തറവാടുവീടാണ്.
മുന്നില്‍ തുളസിത്തറ, വെട്ടുകല്ലുകൊണ്ട് നിര്‍മാണം, പൂമുഖത്ത് ചാരുകസേര, നാലുകെട്ട്, കുഴിപ്പിഞ്ഞാണം, പുകയടുപ്പ്, അങ്ങനെ കേരളീയ വാസ്തുകലയെ അനുസ്മരിപ്പിക്കുന്ന മനയാണിത്. വീടു കണ്ടിറങ്ങുന്നവര്‍ക്ക് ചായ കുടിക്കാന്‍ അസല്‍ കേരള സ്റ്റൈല്‍ ചായക്കടയുമുണ്ട്. അതിനടുത്തുള്ള തപാല്‍ പെട്ടിയില്‍ എഴുതിയിരിക്കുന്നത് ചെര്‍പ്പുളശേറി എന്നാണ്. കേരളത്തിലുള്ള ആളുകളെത്തിയാണ് മന നിര്‍മിച്ചത്.
വിഡിയോ കാണാം: