സ്വവർഗ്ഗ ലൈംഗികതയും വിവാഹവും ഒക്കെ ഇപ്പോൾ സാധാരണമായിരിക്കുകയാണ്. ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്ന് അത്തരത്തിലുള്ള വാർത്തകൾ വരുന്നുണ്ട്. ഇപ്പോഴിതാ ന്യൂയോർക്കിൽ നടന്ന ഒരു സ്വർഗ്ഗ വിവാഹത്തിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഇന്ത്യക്കാരിയായ അഞ്ജലി ചക്രയുടെയും പാക്കിസ്ഥാൻകാരിയായ സുന്ദാസ് മാലികിന്റെയും വിവാഹചിത്രങ്ങളാണിത്. ഇരുവരും മഴത്തുള്ളികൾ പതിഞ്ഞ കുടക്കീഴിൽ നില്‍ക്കുന്ന ചിത്രങ്ങളാണ് ഇത്. 

പരമ്പരാഗതമായ വസ്ത്രങ്ങളും ആഭരണങ്ങളും ധരിച്ച് ഇരുവരും പൊട്ടിച്ചിരിക്കുന്നതും പരസ്പരം ചുംബിക്കുന്നതും കാണാം. എ ന്യൂയോർക്ക് ലവ് സ്റ്റോറി എന്നാണ് ചിത്രങ്ങൾ പങ്ക് വച്ച് ഫോട്ടോഗ്രാഫർ കുറിക്കുന്നത്. നിരവധി ലൈക്കുകളും ഷെയറുകളുമാണ് ചിത്രങ്ങൾ വാരിക്കൂട്ടുന്നത്. ലിംഗ, മതഭേദമന്യേയുള്ള പ്രണയവും വിവാഹങ്ങളുമൊക്കെ സമൂഹം അംഗീകരിച്ചു തുടങ്ങി എന്നതിന് തെളിവാണ് ഇതെന്നാണ് സോഷ്യൽ മീഡിയയുടെ പ്രതികരണങ്ങളില്‍ നിന്നും മനസ്സിലാക്കുന്നത്.