fb-chekuthan

ചെകുത്താൻ എന്ന ഫെയ്സ്ബുക്ക് പേജിൽ വന്ന ഒരു ലൈവ് വിഡിയോ സോഷ്യൽ മീഡിയയെ രോഷം കൊള്ളിക്കുന്നു. വിഡിയോയിൽ പറയുന്നത് താരങ്ങൾ പരസ്യചിത്രത്തിൽ അഭിനയിക്കുന്നതിനെക്കുറിച്ചാണ്. മമ്മൂട്ടി, മോഹൻലാൽ, സച്ചിൻ ടെൻ‍ഡുൽക്കര്‍ എന്നിവരെ രൂക്ഷമായി തന്നെ വിമർശിച്ചിട്ടുണ്ട്. പ്രത്യേകിച്ചും ക്രിക്കറ്റ് ഇതിഹാസം സച്ചിൽ ടെൻഡുൽക്കറെയാണ് ഊന്നൽ നൽകിയിരിക്കുന്നത്. ഈ ലൈവ് കണ്ട പലരും വിഡിയോയിലുള്ളയാളെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തി. 

മോഹന്‍ലാല്‍ ചവറുപോലെ പരസ്യങ്ങളില്‍ അഭിനയിക്കുന്നുമെന്നും അദ്ദേഹത്തിന്റ നിലവാരം മലയാളികള്‍ കണ്ടുകഴിഞ്ഞുവെന്നും മമ്മൂട്ടി ഒരു എണ്ണയുടെ പരസ്യത്തില്‍ അഭിനയിച്ച ശേഷം കേസില്‍ പെട്ടതുകൊണ്ട് പിന്നീട് ആ പണിയ്ക്ക് പോയിട്ടില്ലെന്നും അദ്ദേഹം പറയുന്നു. ആരോഗ്യത്തിന് വളരെ ഹാനികരമായ കൊക്കോളയുടെ പരസ്യത്തില്‍ സച്ചിന്‍ അഭിനയിച്ചതിനെയാണ് വിമർശിച്ചിരിക്കുന്നത്. ഇത്രയും വലിയൊരു സെലിബ്രിറ്റി കൊക്കകോള പോലൊരു വിഷം മാര്‍ക്കറ്റ് ചെയ്യാന്‍ കൂട്ടുനിന്നത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ല. സഭ്യമല്ലാത്ത ഭാഷയിലാണ് താരങ്ങൾക്കെതിരെ ആരോപണങ്ങൾ ഉയർത്തുന്നത്. 

എന്തായാലും വലിയ രീതിയിലുള്ള രോഷമാണ് ഈ വിഡിയോയ്ക്കെതിരെ ഉയരുന്നത്.