saranya-firos-video

കണ്ണീരോടെ വീണ്ടും മലയാളിയുടെ മുഖശ്രീയായ ശരണ്യ കൈകൂപ്പുകയാണ്. രോഗം സാമ്പത്തികമായും മാനസികമായും പൂർണമായും തളർത്തുകയാണ് ശരണ്യയെയും അമ്മയെയും. ഏഴുവർഷത്തിനിടെ ഒൻപത് ഒാപ്പറേഷനുകളാണ് ശരണ്യയ്ക്ക് നടന്നത്. ബ്രെയിൻ ട്യൂമറിന്റെ പിടിയിലായതോടെ അഭി‌നയജീവിതത്തിൽ നിന്നുള്ള വരുമാനം നിലച്ചു. ഭർത്താവും അച്ഛനും ഇപ്പോൾ കുടുംബത്തിന് കൂട്ടില്ല. ദിവസങ്ങൾക്ക് മുൻപ് ഒരു ഒാപ്പറേഷനും കൂടി കഴിഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ ശരീരത്തിന്റെ ഒരു ഭാഗം തളർന്ന അവസ്ഥയിലാണ് ശരണ്യ. സാമൂഹ്യപ്രവർത്തകനായ ഫിറോസ് കുന്നംപറമ്പിലാണ് ശരണ്യയുടെ ഇൗ അവസ്ഥ ഇപ്പോൾ ഫെയ്സ്ബുക്ക് വിഡിയോയിലൂടെ പങ്കുവച്ചിരിക്കുന്നത്. 

കണ്ണൂർ സ്വദേശിയായ ശരണ്യ ഇപ്പോൾ തിരുവനന്തപുരത്ത് അമ്മയ്ക്കൊപ്പം വാടകയ്ക്ക് കഴിയുകയാണ്. വിഡിയോ കാണാം.