nisha-narayanan

രാജിക്കത്തുകള്‍ പലതും കണ്ടിട്ടുണ്ടാകും. എന്നാല്‍ ഈ രാജിക്കത്തിൽ‌ നിഷ്കളങ്കതയുണ്ട്. കൗതുകമുണ്ട്. രാഷ്ട്രീയക്കാരുടേതു പോലെ രാജിനാടകവുമല്ല. 

ഇവിടെ താരം ഒരു കൊച്ചുകുഞ്ഞാണ്. കുട്ടിയെ പ്രശസ്തയാക്കിയത് ക്ലാസ് ലീ‍‍ഡർ സ്ഥാനം രാജിവെച്ചെഴുതിയ കത്തും. ചിരിപ്പിക്കുക മാത്രമല്ല, ചിന്തിപ്പിക്കുക കൂടി ചെയ്യും ഈ കൊച്ചുമിടുക്കിയുടെ കത്ത്. താൻ പറയുന്നത് ആരും കേൾക്കുന്നില്ലെന്നും അതിനാൽ ക്ലാസ് ലീഡർ സ്ഥാനം രാജിവെക്കുന്നുമെന്നാണ് രാജിക്കത്തിൽ പറയുന്നത്. ക്ലാസ് ടീച്ചർ നിഷ നാരായണനാണ് കത്ത് ഫെയ്സ്ബുക്കിൽ പങ്കുവെച്ചത്. 

പിന്നാലെ ശ്രേയ എന്ന കൊച്ചുമിടുക്കിയുടെ ധാര്‍മികതയെ പുകഴ്ത്തി പലരും രംഗത്തെത്തി. ഇത്രക്കും പൊളിടിക്കല്‍ കറക്ട്നസ് ഈ നാട്ടിലെ രാഷ്ട്രീയക്കാർക്കു പോലുമില്ലെന്നും പലരും വാഴ്ത്തി. 

നിഷാ നാരായണൻ പങ്കുവെച്ച കുറിപ്പ്:

''അവളുടെ identity യെ ഞാന്‍ ആദരിക്കുന്നു.ഇത് സ്വകാര്യമായി തന്നതോ രഹസ്യമായി സൂക്ഷിക്കേണ്ടതാണെന്നോ അവള്‍ ഉദ്ദേശിച്ചിട്ടില്ല.ക്ളാസിലെ അവളുടെ ഉത്തരവാദിത്തത്തെ അവള്‍ ആസ്വദിക്കുന്നതോടൊപ്പം തന്നെ അതിലെ ചില്ലറ പ്രശ്നങ്ങളെ ഹ്യൂമറസ് ആയി അവതരിപ്പിച്ചതാണ് അവള്‍. ഇപ്പോഴത്തെ കുട്ടികളുടെ ആശയവിനിമയത്തിലുള്ള ആര്‍ജ്ജവം കണ്ട്, അവളുടെ അനുവാദത്തോടെ തന്നെയാണ് fb യില്‍ ഇട്ടത്''.