സഹോദരിയുടെ വിവാഹത്തിന് നടി ശിൽപബാലയും ഭർത്താവ് വിഷ്ണുവും തകർത്താടിയ ഡാൻസ് വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. 'ചിന്നമച്ചാൻ' എന്ന ഗാനത്തിനാണ് ഇരുവരുടെയും ചുവടുവെപ്പ്. നിരവധി പേരാണ് വിഡിയോ കാണുകയും പങ്കുവെക്കുകയും ചെയ്യുന്നത്. മികച്ച പ്രതികരണമാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്.
സഹോദരി ശ്വേതയുടെ പ്രിഎൻഗേജ്മെന്റ് പരിപാടിയിൽ വേദിയെ ഇളക്കി മറിക്കുകയാണ് ശിൽപയും വിഷ്ണുവും. വിഷ്ണു ഇത്രയും സൂപ്പർ ആയിരുന്നോ, നിങ്ങൾ മാസ്കപ്പിൾസ് എന്നിങ്ങനെയാണ് ആസ്വാദകരുടെ കമന്റുകൾ. ഏതായാലും സംഗതി ഇപ്പോൾ വൈറലായിരിക്കുകയാണ്.
ശിൽപയുടെ അടുത്ത സുഹൃത്തുക്കളും ചലച്ചിത്ര താരങ്ങളുമായ ഭാവന, രമ്യ നമ്പീശൻ, മൃദുല മുരളി, ഷഫ്ന എന്നിവരും ചടങ്ങിൽ പങ്കെടുത്തു.