dhoni-hotel

TAGS

ഇന്ത്യൻ ക്രിക്കറ്റ് താരം എംഎസ് ധോണിയ്ക്കു ലോകമെമ്പാടും ആരാധകരുണ്ട്. പല തരത്തിലും പല വിധത്തിലുമുള്ള ആരാധകർ. ചിലർ താരത്തോടുള്ള ആരാധന പ്രകടമാക്കുന്നത് വേറിട്ട വഴിയിലൂടെയായിരിക്കും.

പശ്ചിമ ബംഗാളിലെ അലിപുർദ്വാറിലെ ഹോട്ടലുടമ ശംഭു ബോസും അത്തരത്തിലൊരു വ്യത്യസ്ത ആരാധകനാണ്. ധോണി ആരാധകർക്ക് ഈ ഹോട്ടലിൽ നിന്നും വയറു നിറയെ ഭക്ഷണം കഴിക്കാം. നോ ബിൽ. ധോണിയുടെ ദൗർബല്യമായ ചോറും മീൻ കറിയും തന്നയാണ് ഈ ഹോട്ടലിലെ പ്രധാന ഭക്ഷണവും. ഹോട്ടലിനെക്കുറിച്ച് കേട്ടറിഞ്ഞ് നിരവധിയാളുകളാണ് ഇവിടെയെത്തി കുശാലായി തട്ടുന്നത്. ഹോട്ടലിന്റെ പേരും എംഎസ് ധോണി ഹോട്ടൽ എന്നാണ്.

ഹോട്ടലിന്റെ ഭിത്തി നിറയെ ധോണിയുടെ ചിത്രങ്ങൾ നിറഞ്ഞു നിൽക്കുന്നു. രണ്ടു വർഷം മുൻപാണ് ഹോട്ടൽ തുടങ്ങുന്നത്. ധോണിയെ നേരിട്ടു കാണാണമെന്ന് ശംഭു ബോസിന് ആഗ്രഹമുണ്ട്. പക്ഷെ കളി കാണാൻ പോകാനൊന്നും സാമ്പത്തിക ശേഷിയില്ല. എന്നെങ്കിലും തന്റെ കടയിലേക്ക് ധോണി കയറി വരുമെന്നും ചോറും മീനും കഴിക്കുമെന്നും ബോസ് പ്രതീക്ഷിക്കുന്നു.