സൈബർ ഇടങ്ങളിൽ സദാചാരത്തിന്റെ ഉപദേശങ്ങളുമായി എത്തുന്നവരുടെ എണ്ണം അടുത്തിടെ കൂടുകയാണ്. പ്രത്യേകിച്ചും നടിമാർ പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്ക് താഴെ അശ്ലീല കമന്റുകൾ കുറിക്കുന്നവരും ഉപദേശവുമായി എത്തുന്നതും പതിവാണ്. ചില താരങ്ങൾ ഇത്തരം മോശം കമന്റുകൾക്ക് മറുപടി നൽകാറില്ല. കണ്ടില്ലെന്ന് നടിക്കാറാണ് പതിവ്. എന്നാൽ ഇപ്പോഴിതാ നടി ദൃശ്യാ രഘുനാഥ് നൽകിയ മറുപടിയാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. 

താരം ഇന്നലെ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രത്തിന് ചുവട്ടിലാണ് ഒരാൾ സദാചാരം പഠിപ്പിക്കാനെത്തിയത്. ‘എന്തിനാണ് പെങ്ങളെ സ്വയം നാണം കെടുന്നത്’ എന്നായിരുന്നു ഇയാളുടെ ചോദ്യം. ഇതിന് ദൃശ്യ നൽകിയ മറുപടി ഇങ്ങനെ. ‘വേണ്ടതെല്ലാം മറച്ചിട്ടുണ്ട്. ഇൗ അവയവം സ്വാഭാവികമാണ് എല്ലാ ശരീരങ്ങളിലും. അത് തനിക്ക് മുറിച്ച് കളയാന്‍ പറ്റില്ലല്ലോ’ യുവാവിന്റെ വായടപ്പിച്ച് ദൃശ്യയുടെ മറുപടി. മറുപടി വൈറലായതോടെ താരത്തിനെ അഭിനന്ദിച്ച് ഒട്ടേറെ പേരാണ് രംഗത്തെത്തിയിരിക്കുന്നത്.