തനിക്ക് ജയ് വിളിച്ചവരെയൊന്നും സുരേഷ്ഗോപി മറക്കില്ല എന്നാണ് ആരാധകർ ഇപ്പോൾ പറയുന്നത്. തിരഞ്ഞെടുപ്പിന് ശേഷവും തന്നെ സ്നേഹിച്ച് ഒപ്പം നിന്നവരെ കാണാൻ എത്തുകയാണ് സുരേഷ് ഗോപി. കാറളം പുല്ലാത്തറയിൽ തനിക്കു വേണ്ടി ജയ് വിളിച്ച സഹോദരിയെ കാണാൻ സുരേഷ് ഗോപി നേരിട്ട് എത്തി.
റോഡ് ഷോ കടന്നുപോകുമ്പോൾ ഞെട്ടിച്ച് ജയ് വിളിച്ച ഇവരെ കാണാൻ അന്നുതന്നെ താരം തിരിച്ചുവന്നത് വലിയ വാർത്തയായിരുന്നു.
കുടുംബത്തോടൊപ്പം ചിത്രം എടുത്തതിന് ശേഷമാണ് അദ്ദേഹം മടങ്ങിയത്. നടൻ തന്നെ ഇതിന്റെ ചിത്രങ്ങൾ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവച്ചു. ഇവർ ജയ് വിളിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. അന്ന് പ്രചരണത്തിനിടെ സുരേഷ് ഗോപി ഇവർക്ക് ഹസ്താദാനം നൽകിയിരുന്നു അതിനുശേഷമാണ് കഴിഞ്ഞ ദിവസം നേരിൽ കാണാനെത്തിയത്.
പ്രചാരണത്തിനിടെ, ഗര്‍ഭിണിയായ ശ്രീലക്ഷ്മി എന്ന യുവതിയുടെ വയറില്‍ കൈവച്ച് അനുഗ്രഹിച്ച സുരേഷ് ഗോപിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു.
ഇതിന് തൊട്ടുപിന്നാലെ സുരേഷ് ഗോപിയുടെ ഭാര്യ രാധിക ശ്രീലക്ഷ്മിയുടെ വീട്ടിലെത്തിയിരുന്നു. തിരഞ്ഞെടുപ്പിന്റെ തിരക്കു കഴിഞ്ഞാല്‍ സുരേഷ് ഗോപി കാണാന്‍ വരുമെന്നും അതുവരെ സന്തോഷത്തോടെ ഇരിക്കണമെന്നും രാധിക ശ്രീലക്ഷ്മിയോട് പറഞ്ഞിരുന്നു. രാധിക നല്‍കിയ വാക്കു പാലിക്കാന്‍ ശ്രീലക്ഷ്മിയെ കാണാനും സുരേഷ് ഗോപി എത്തിയിരുന്നു.