'ഉയരെ' തിയേറ്ററുകളിൽ ഹിറ്റ് ആയതിനൊപ്പം ചിത്രത്തിൽ സിതാരയും വിജയ് യേശുദാസും ചേർന്നുപാടിയ ഗാനവും കയ്യടി നേടുകയാണ്. സിനിമയില്‍ ഹിറ്റായ ഗാനം സിതാരയും മകളും ചേർന്നു പാടിയതും വൈറലായിരുന്നു. ഈ മനോഹരഗാനം പാടി സോഷ്യൽ മീഡിയയിൽ ഇപ്പോൾ കയ്യടി നേടുകയാണ് കോട്ടയം സ്വദേശി സൗമ്യ ജോസ് എന്ന യുവതി.
സൗമ്യയുടെ ശബ്ദവും പാട്ടും അതിമനോഹരമാണെന്ന വാഴ്ത്തുകളാണ് കമന്‍റ് ബോക്സിൽ. കച്ച പ്രതികരണമാണ് സൗമ്യയുടെ ആലാപനത്തിനു ലഭിക്കുന്നത്. സൗമ്യയുടെ ശബ്ദത്തിന് സിതാരയുടെ ശബ്ദവുമായി സാമ്യമുണ്ടെന്നും ചിലർ പറയുന്നു.
വിഡിയോ കാണാം: