കരണ്ട് ബില്ല് അടക്കാത്ത ഉപഭോക്താവിന് കെഎസ്ഇബിയുടെ ഇലയെഴുത്ത് ഓർമപ്പെടുത്തൽ. സംഭവം നവമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. കേശവൻ രാജശേഖരൻ നായർ എന്ന ഉപഭോക്താവിനാണ് രസകരമായ ഈ അനുഭവം ഉണ്ടായിരിക്കുന്നത്. എഴുതിയോർമിക്കുക മാത്രമല്ല, ബില്ല് അടക്കാത്തതിനാൽ ഫ്യൂസ് ഊരിയാണ് കെഎസ്ഇബി ജീവനക്കാരൻ പോയത്. 

''കരണ്ട് ബില്ല് സമയത്തിന് അടക്കാൻ മറന്നു. കെഎസ്ഇബി ജീവനക്കാരൻ വന്ന് ഫ്യൂസ് ഊരുകയും പച്ചലയില്‍ ഈ സന്ദേശം എഴുതി വെയ്ക്കുകയും ചെയ്തു. ഇലക്ട്രിസിറ്റി ബോർഡ് ഹരിതമയമാകുന്നതിൻറെ മികച്ച ഉദാഹരണമായിരിക്കും ഇത്'',  പച്ചിലയെഴുത്തിൻറെ ചിത്രം പങ്കുവെച്ചുകൊണ്ട് രാജശേഖരൻ ഫെയ്സ്ബുക്കിൽ കുറിച്ചു.