akash-ambani-wedding-1003-gif

റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ മകൻ ആകാശ് അംബാനി വിവാഹിതനായി. പ്രമുഖ വ്യവസായിയും റോസി ബ്ലൂ ഡയമണ്ട്സ് ഉടമ റസൽ മേത്തയുടെ മകളുമായ ശ്ലോക മേത്തയാണ് വധു. രാജ്യത്തെ അത്യാഡംബര കൺവെൻഷൻ സെന്ററുകളിൽ ഒന്നായ ജിയോ വേൾഡ് സെന്ററിൽ വച്ചായിരുന്നു വർണാഭമായ വിവാഹച്ചടങ്ങുകൾ. ആഘോഷങ്ങൾ ഇന്നും നാളെയും തുടരും.

akash-ambani-wedding-2-1003-gif
akash-ambani-wedding-8-1003-gif

മുൻ ഐക്യരാഷ്ട്ര സംഘടനാ ജനറൽ സെക്രട്ടറി ബാൻ കി മൂണ്‍, മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലയർ, ഗൂഗിൾ സിഇഓ സുന്ദർ പിച്ചൈ, ക്രിക്കറ്റ് താരങ്ങളായ സച്ചിൻ ടെൻഡുൽക്കർ, യുവരാജ് സിങ്, സിനിമാതാരങ്ങളായ അമിതാഭ് ബച്ചൻ, ഷാരുഖ് ഖാന്‍, ആമിർ ഖാൻ, രജനീകാന്ത്, പ്രിയങ്ക ചോപ്ര, വ്യവസായ പ്രമുഖരായ രത്തൻ ടാറ്റ, കുമാർ മംഗലം ബിർല, കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫ‍ഡ്നാവിസ് തുടങ്ങിയ വിവിധ മേഖലകളിലെ പ്രമുഖർ ചടങ്ങിനെത്തി.

akash-ambani-wedding-5-1003-gif
akash-ambani-wedding-71003-gif

ആകാശും ശ്ലോകയും സ്കൂൾ കാലം തൊട്ടേ ഒന്നിച്ചു പഠിച്ചവരാണ്. ധീരുഭായ് അംബാനി ഇന്റർനാഷനൽ സ്കൂളിൽ ഒരുമിച്ചു പഠിച്ചപ്പോൾ തുടങ്ങിയ ബന്ധമാണു വിവാഹത്തിലെത്തുന്നത്. റസൽ മേത്തയുടെയും മോണയുടെയും മൂന്നു മക്കളിൽ ഇളയവളാണു ശ്ലോക. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽനിന്ന് നിയമത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശ്ലോക നിലവിൽ റോസി ബ്ലൂ ഫൗണ്ടേഷന്റെ ഡയറക്ടർമാരിലൊരാണ്.

akash-ambani-wedding-3-1003-gif
akash-ambani-wedding-sharuk-family-gif

അതേസമയം, മകന്റെ വിവാഹാഘോഷങ്ങളോട് അനുബന്ധിച്ച് മുംബൈ പൊലീസിനും മുകേഷ് അംബാനി സമ്മാനങ്ങളെത്തിച്ചു. മധുരപലഹാരങ്ങൾ നിറച്ച 50,000 പെട്ടികളാണ് ഇത്തരത്തിൽ എത്തിച്ചത്.

akash-ambani-wedding-4-1003-gif
akash-ambani-wedding-061003-gif