Book-on-M-N-Nambiar

നടന്‍ എം.എന്‍. നമ്പ്യാരുടെ ജീവിതം പറയുന്ന ആദ്യ പുസ്തകവുമായി കൊച്ചുമകന്‍ എം.എന്‍.ദീപക് നമ്പ്യാര്‍. എം.എന്‍.നമ്പ്യാരുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് സമര്‍പ്പണമായാണ് ഇംഗ്ലീഷിലും തമിഴിലുമായി പുസ്തകം പുറത്തിറക്കുന്നത്.

 

നമ്പ്യാര്‍ സ്വാമി: ദ ഗുഡ്, ദ ബേഡ്, ദ ഹോളി എന്ന പേരിലാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. മലയാളത്തിലും തമിഴിലുമായി അയിരത്തിലധികം സിനിമകളിലൂടെയും നിരവധി നാടകങ്ങളിലൂടെയും ജനമനസില്‍ അഴത്തില്‍ പതിഞ്ഞ എം.എന്‍.നമ്പ്യാരുടെ ജീവിതം മകള്‍ സ്നേഹയുടെ മകനും സോഫ്റ്റ് വെയര്‍ എന്‍ജിനീയരുമായ എം.എന്‍.ദീപക് നമ്പ്യാരാണ് പുസ്തകമാക്കിയത്. ചെറുപ്പം മുതല്‍ എം.എന്‍.നമ്പ്യാര്‍ പറഞ്ഞ കഥകളും അനുഭവങ്ങളും കോര്‍ത്തിണക്കിയാണ് രചന. മലയാളത്തില്‍ നിന്ന് നടന്‍ മാമൂക്കോയയുമായുള്ള സൗഹൃദ നിമിഷത്തെ കുറിച്ചും പുസ്തകത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

 

എം.ജി.ആറുമായും കരുണാനിധിയുമായും ഒരുപോലെ സൗഹൃദം സൂക്ഷിച്ചിരുന്നയാളാണ് എം.എന്‍.നമ്പ്യാര്‍. അയ്യപ്പ ഭക്തനായ നമ്പ്യാര്‍ സ്വാമി ഇരുന്നൂറിലധികം തവണയാണ് ശബരിമല ദര്‍ശനം നടത്തിയത്. പല പ്രമുഖരെയും അയ്യപ്പന്‍റടുത്ത് എത്തിച്ചു. ആ കഥകളെല്ലാം ദീപക് പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.