കാഴ്ചയിൽ ഇൗ മുത്തശി സാധാരണക്കാരിയാണെങ്കിലും ഹൈടെക് മുത്തശി എന്നാണ് സോഷ്യൽ ലോകം വിളിക്കുന്നത്. കാലം മാറുമ്പോൾ കോലം മാറാതെ തന്റെ ഉപജീവനം വേറിട്ടതാക്കിയതാണ് മുത്തശിയെ രാജ്യത്തിന് ഇപ്പോൾ പ്രിയങ്കരിയാക്കുന്നത്. സോളാർ സങ്കേതത്തെ തന്റെ ഉപജീവനമാർഗവുമായി കൂട്ടിയിണക്കുകയാണ് ഈ ഹൈടെക്ക് മുത്തശ്ശി. െബംഗളൂരുവിലെ വിദാന്‍ സൗധയ്ക്ക് മുന്‍പില്‍ കഴിഞ്ഞ 20 വര്‍ഷമായി ചോളം വിൽക്കുകയാണ് 75 കാരിയായ സെല്‍വമ്മ.
കഴിഞ്ഞ കുറച്ച് നാളായി ജോലിയിൽ അൽപം ഹൈടെക് ആയി ഇൗ മുത്തശി. സോളറിന്റെ സഹായത്തോടെയാണ് ഇപ്പോൾ ചോളം വറുക്കുന്നത്. സോളര്‍ ശക്തി ഉപയോഗിച്ചുള്ള ഫാന്‍ കറക്കിയാണ് ഇവർ ചോളം വറുത്തെടുക്കുന്നത്. ലിഥിയം അയേണ്‍ ബാറ്ററി ഉപയോഗിച്ചാണ് സോളര്‍ ഫാന്‍ പ്രവര്‍ത്തിപ്പിക്കുന്നത്. സാധാരണ രീതിയില്‍ വറുത്തെടുക്കുമ്പോള്‍ കൈയില്‍ പൊള്ളലേല്‍ക്കുകയോ മറ്റ് ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുകയോ ചെയ്യാറുണ്ട്.
സോളര്‍ ഫാന്‍ ഉപയോഗിക്കാന്‍ തുടങ്ങിയതോടെ ബുദ്ധിമുട്ടുകളെല്ലാം മാറിയെന്ന് സെല്‍വമ്മ പറയുന്നു. സോളാര്‍ ഫാന്‍ ഉപയോഗിച്ച് ചോളം വറുത്തെടുക്കുന്ന സെല്‍വമ്മയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.