yathis-chandra-dance-new-gif

വിവാഹ വേദിയിൽ തകർത്താടി എസ്പി യതീഷ് ചന്ദ്ര. കാക്കിക്കുളളിലെ ആ കലാകരൻെറ നൃത്തം കണ്ട് വിവാഹത്തിനെത്തയവർ എല്ലാം ഞെട്ടി. ബന്ധുവും കർണാടകയിലെ പ്രമുഖ വ്യാവസായിയുമായ കെ.എസ് പ്രസാദ് പണിക്കരുടെ രണ്ട് ആൺമക്കളുടെ വിവാഹചടങ്ങിലായിരുന്നു യതീഷ് ചന്ദ്രയുടെ തകർപ്പൻ പ്രകടനം.

 

കസവ് മുണ്ടും ഷർട്ടും ധരിച്ച് വിവാഹ വേദിയിലേക്കുളള അദ്ദേഹത്തിന്റെ വരവും തന്നെ മാസാണ്. മലയാളത്തിലെയും കന്നടയിലെയും സിനിമാ താരങ്ങൾ പങ്കെടുത്ത രണ്ട് ചടങ്ങിൽ രണ്ട് ദിവസവും ശരിക്കും താരമായത് തൃശൂർ എസ്.പിയാണ്. ചടങ്ങിനെത്തിയ സിനിമ താരങ്ങൾ യതീഷ് ചന്ദ്രക്കോപ്പം സെല്‍ഫി എടുക്കാനുള്ള തിരക്കിലായിരിന്നു. ചടങ്ങിൽ വധു വരന്മാരേക്കാൾ തിളങ്ങിയതും അദ്ദേഹമാണ്.

 

മംഗലാപുരത്ത് നടന്ന വിവാഹചടങ്ങിൽ ദേശീയ രാഷ്ട്രീയത്തിലെ ഉൾപ്പടെ പ്രമുഖർ പങ്കെടുത്തു.  വടകരയിൽ പ്രവർത്തിക്കുന്ന ലിയോ മിഡിയയുടെ 40 അംഗ സംഘമാണ് ഈ രംഗങ്ങൾ പകർത്തിയത്. 

 

വിഡിയോ