പത്മശ്രീയുടെ നിറവിൽ ട്രാൻസ്ജെൻഡർ നർത്തകി. ഭരതനാട്യം നർത്തകി നർത്തകി നടരാജാണ് പത്മ അവാർഡ് നേടിയിരിക്കുന്നത്. ചരിത്രത്തിലാദ്യമായാണ് ഒരു ട്രാൻസ് നർത്തകിക്ക് അവാർഡ് ലഭിക്കുന്നത്. തമിഴ്നാട് സ്വദേശിയാണ് നർത്തകി നടരാജ്. പത്മ പുരസ്കാരമെന്ന ചരിത്രനേട്ടത്തിലേയ്ക്ക് നർത്തകിയുടെ ചുവടുവെയ്പ്പ് എളുപ്പമായിരുന്നില്ല. ട്രാൻസ് വ്യക്തിതം തിരിച്ചറിഞ്ഞതോടെ ചെറുപ്രായത്തിൽ തന്നെ നടരാജ് വീട് വിട്ടു. നൃത്തം പഠിക്കണമെന്ന അടങ്ങാത്ത മോഹത്തോടെ പ്രശസ്ത നർത്തകൻ കെ.പി.കിട്ടപ്പ പിള്ളയെ സമീപിച്ചു. അദ്ദേഹം നടരാജിനെ ശിഷ്യയായി സ്വീകരിച്ചെങ്കിലും സമൂഹം എതിരായിരുന്നു. പരിഹാസങ്ങളും അവഹേളനങ്ങളും നിരവധിയായിരുന്നു. എന്നാൽ ഇതിനെയെല്ലാം തൃണവർഗണിച്ചാണ് നർത്തകി നൃത്തജീവിതം തുടങ്ങിയത്. 

 

കാവാലം നാരായണപണിക്കരുടെയും ഇരയിമ്മൻതമ്പിയുടെയും കാവ്യങ്ങൾ ഭരതനാട്യരൂപത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. ആലായാൽ തറ വേണം. എന്ന ഗാനത്തിന്റെ ഭരതനാട്യ രൂപം നിരവധി വേദികളിൽ ആടിയിട്ടുണ്ട്. തഞ്ചാവൂർ നായകിഭാവത്തിലുള്ള ഭരതനാട്യത്തിമാണ് നർത്തകി നടരാജ് ആടുന്നത്. ആറാമത്തെ വയസുമുതൽ നൃത്തം അഭ്യസിച്ച് വരുന്നു. തമിഴ്നാട് സർക്കാരിന്റെ കലൈമണി പരുസ്കാരമുൾപ്പടെ നിരവധി പുരസ്കാരങ്ങൾ നർത്തകിയെ തേടിയെത്തിയിട്ടുണ്ട്. പതിനഞ്ചോളം വിദേശരാജ്യങ്ങളിലും ഭരതനാട്യം അവതരിപ്പിച്ചിട്ടുണ്ട്, 54 വയസുകാരിയായ നർത്തകി.