pakru-99

കുട്ടിക്കാല ചിത്രം ഫെയ്സ്ബുക്കിൽ പങ്കുവച്ച് ഗിന്നസ് പക്രു. മറ്റുനടന്മാർ പങ്കുവയ്ക്കുന്ന ചിത്രത്തിൽ നിന്ന് ഇതിന് ഒരു പ്രത്യേകതയുണ്ട്. ആ ചിത്രത്തിലുള്ളത്ര പൊക്കമേ ഇപ്പോഴും പക്രുവിനുള്ളൂ. ''പിന്നെ വളർന്നില്ല….വളർത്തിയത് നിങ്ങൾ’’എന്നാണ് താരം തന്റെ ചിത്രത്തിന് നൽകിയ ക്യാപ്ഷൻ. 

 

മാധവ് രാംദാസ് സംവിധാനം ചെയ്യുന്ന ‘ഇളയരാജ’യാണ് താരത്തിന്റെ പുതിയ ചിത്രം. ഇതിൽ നായകവേഷത്തിലാണ് പക്രു. പക്രു നിർമ്മിക്കുന്ന ആദ്യ ചിത്രം ‘ഫാൻസിഡ്രസ്സ്’ അണിയറയിൽ പുരോഗമിക്കുകയാണ്.