bindu-panikar-daughter

കഴിവുകൾ പ്രകടിപ്പിക്കാനുള്ള തുറന്നവേദിയായി മാറിയിരിക്കുകയാണ് സോഷ്യൽ മീഡിയ. ടിക്ടോക് വിഡിയോകളും ഡബ്സ്മാഷ് വിഡിയോകളുമായി കളം നിറയുന്ന പ്രതിഭകളുടെ ഇടയിൽ പുതിയ ൈവറൽ താരമാണ് അരുന്ധതി പണിക്കർ. സിനിമാതാരം ബിന്ദു പണിക്കരുടെ മകളുടെ ഡബ്സ്മാഷ് വിഡിയോകളാണ് ഇപ്പോൾ വൈറലാകുന്നത്. 

കുറേയേറെ സിനിമകളിലെ ഡയലോഗുകള്‍ കോര്‍ത്തിണക്കി അരുന്ധതി ചെയ്ത ഡബ്‌സ്മാഷ് വിഡിയോകൾക്ക് മികച്ച അഭിപ്രായമാണ് സമൂഹമാധ്യമങ്ങളിൽ. ഹാസ്യം കൈകാര്യം ചെയ്യുന്നതിൽ അമ്മയുടെ കഴിവ് അതേപോലെ കിട്ടിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന കമന്റുകൾ. മുന്‍പ് ദിലീപിന്റെയും നാദിര്‍ഷയുടേയും മക്കള്‍ ചേര്‍ന്നൊരുക്കിയ ഡബ്‌സ്മാഷ് വീഡിയോയും ഇതുപോലെ വലിയ ഹിറ്റ് ആയിരുന്നു.