വർക്കല മുനിസിപ്പാലിറ്റി ബസ് സ്റ്റാന്‍റില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ആര്‍എഫില്‍ നിന്ന് ലഭിച്ച ഉപയോഗിച്ച് ഉപേക്ഷിച്ച് സാരി വീണ്ടും അണിഞ്ഞ് മാതൃകയായി തിരുവനന്തപുരം കലക്ടർ വസുകി. തനിക്ക് ഇതിൽ അപമാനമൊന്നും തോന്നുന്നില്ല. ഒാൾഡ് ഇൗസ് ഫാഷണബിൾ എന്നാണ് ഞങ്ങളുടെ ചിന്താഗതി. ഗ്രീൻ പ്രൊട്ടേക്കോളിന്റെ ഭാഗമായി പരിസ്ഥിതിക്ക് നാശമുണ്ടാകാതിരിക്കുകയാണ് ലക്ഷ്യം. ഞാനുടുത്തിരിക്കുന്ന ഇൗ സാരിക്ക് നല്ല ലൈഫുണ്ട്. പെട്ടെന്നൊന്നും ഇത് മോശമാകില്ല. ഒരു 15 വർഷമെങ്കിലും ഇൗ സാരി എന്നോടൊപ്പമുണ്ടാകും. കലക്ടർ വാസുകി വിഡിയോയില്‍ പറഞ്ഞു. സാരി ലഭിച്ചപ്പോഴേ ഇൗ സാരി ഉടുക്കുമെന്ന് താൻ പറഞ്ഞിരുന്നതായും കലക്ടർ പറയുന്നു.
മറ്റുള്ളവർ ഉടുത്ത സാരി ഞാൻ ഉടുക്കുന്നതിൽ എനിക്ക് വിഷമമൊന്നുമില്ല, സങ്കോചവുമില്ല. മറ്റുള്ളവർ ഉപേക്ഷിച്ചതാണെങ്കിലും അത് എത്രത്തോളം ഉപയോഗിക്കാമോ അത്രയും കാലം ഞാൻ ഉപയോഗിക്കുകതന്നെ ചെയ്യും വർക്കലയിൽ ശിവഗിരി തീർഥാടനത്തിന്റെ ഭാഗമായുള്ള ഗ്രീൻപ്രൊട്ടോക്കോളിന്റെ മീറ്റിങ്ങിൽ പങ്കെടുക്കാൻ പോകവേയാണ് കലക്ടർ വസുകി ഫെയ്സ്ബുക്ക് വിഡിയോയിലൂടെ ഇത് വ്യക്തമാക്കിയത്.