‘ലോകത്തോട് ഹലോ പറയാനുള്ള സമയമാണിത്..’ മകന്‍ ഇസാന്‍ മിര്‍സ മാലിക്കിന്‍റെ ചിത്രം പങ്കുവച്ച് ടെന്നീസ് താരം സാനിയ മിർസ ഇൻസ്റ്റഗ്രാമിൽ കുറിച്ച വരികളാണിത്. പങ്കുവച്ച് നിമിഷങ്ങൾക്കുള്ളിൽ കുഞ്ഞ് ഇസാന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായി.
ഇതാദ്യമായിട്ടാണ് കുഞ്ഞിന്റെ മുഖം വ്യക്തമാകുന്ന ചിത്രം കുടുംബം പുറത്തുവിടുന്നത്. ബോളിവുഡ് താരങ്ങളായ പ്രിയങ്ക ചോപ്ര, നേഹ ദൂപിയ, ഫറാ ഖാന്‍, ബാഡ്‌മിന്‍റണ്‍ സൂപ്പര്‍ താരം പി.വി സിന്ധു തുടങ്ങി ഒട്ടേറെ താരങ്ങൾ ഇഷാന് ആശംസകളും സ്നേഹവും പ്രകടിച്ച് ചിത്രത്തിന് കമന്റിട്ടു. ഒക്‌ടോബര്‍ 30നാണ് സാനിയ- മാലിക്ക് ദമ്പതികള്‍ക്ക് കുഞ്ഞ് പിറന്നത്.