sukapuram-dileep

പഞ്ചാരിമേളത്തിലെ  പുതു പരീക്ഷണം വാദ്യാസ്വാദകര്‍ക്ക് വേറിട്ട അനുഭവമായി. എടപ്പാള്‍ ശുകപുരം ദിലീപിന്റെ നേതൃത്വത്തിലായിരുന്നു   ചിത്രപഞ്ചാരിമേളത്തിന്റെ അരങ്ങേറ്റം 

 

പരമ്പരാഗത ശൈലിയില്‍ നിന്നു മാറി പുതു തലമുറക്ക് സ്വീകാര്യമാവുന്ന രീതിയില്‍ തായമ്പക അവതരിപ്പിക്കുകയായിരുന്നു ശുകപുരം ദിലീപ്. പരീക്ഷണാടിസ്ഥാനത്തില്‍ ചിട്ടപെടുത്തിയതിനാല്‍ പ‍ഞ്ചാരിമേളത്തിലെ ആഞ്ചാം കാലം മാത്രമാണ് കൊട്ടിയത്.

 

കേരള ക്ഷേത്രവാദ്യകലാ അക്കാദമിയുടെ അംഗീകാരത്തോടെയാണ് അവതരിപ്പിച്ചത്. വാദ്യകലാകാരന്‍മാരുടേ വിലയിരുത്തലുകള്‍ക്കനുസരിച്ച് പഞ്ചാരിമേളത്തില്‍ ഇനിയും കൂടുതല്‍ പുതുമകൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്.ഇതിനൊപ്പം നാദബ്രഹ്മ കലാക്ഷേത്രത്തില്‍ പഞ്ചാരിമേളത്തില്‍ പരിശീലനം നേടിയ  42 കുട്ടികളുടെ അരങ്ങേറ്റവും നടന്നു.