ടിക്ടോക് വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. രസകരമായ ടിക് ടോക് വിഡിയോ ചെയ്ത് വൈറലായിരിക്കുകയാണ് ഒരപ്പൂപ്പനും അമ്മൂമ്മയും. കല്യാണരാമന്‍ എന്ന ദിലീപ് ചിത്രത്തിലെ ഡയലോഗ് അനുകരിച്ച് വന്ന ഡബ്‌സ്മാഷ് വിഡിയോയാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ സൂപ്പർഹിറ്റാകുന്നത്. 

 

സിനിമയിൽ സുബ്ബലക്ഷ്മി അമ്മാൾ, ഉണ്ണികൃഷ്ണന്‍ നമ്പൂതിരി എന്നിവർ ചെയ്തിരുന്ന റോളിലാണ് ഇരുവരും തകർത്തഭിനയിച്ചിരിക്കുന്നത്. ടിക് ടോക് എന്താണെന്ന് അറിയാത്ത രണ്ടു പേരാണ് ഈ വിഡിയോയിലെ താരങ്ങള്‍. വിഡിയോ കാണാം.

 

അതേസമയം ചെറുപ്പക്കാരുടെ സാഹസിക ടിക്ടോക് വിഡിയോകൾക്ക് തടയിടാനൊരുങ്ങുകയാണ് പൊലീസ്. വാഹനങ്ങൾ തടഞ്ഞുനിർത്തിയുള്ള ടിക്ടോക്കാണ് അപകടത്തിലേക്ക് നയിക്കുന്നത്. ‍ജാസി ഗിഫ്റ്റിന്റെ നില്ല് നില്ല് എന്ന പാട്ടാണ് ചെറുപ്പക്കാർ ഉപയോഗിക്കുന്നത്.