mary-kom-reaction

സച്ചിൻ ടെൻഡുൽക്കറെ ദൈവമെന്ന് വിളിക്കുന്നവർ മേരി കോമിനെ എന്തുവിളിക്കുമെന്ന് ചോദിച്ച് ഒരധ്യാപകന്റെ കുറിപ്പ്. സംസ്കാരമനുസരിച്ച് മക്കളെയും നോക്കി വീട്ടിലിരിക്കേണ്ട ഒരമ്മ.ാണ് തന്റെ കരിയറിനെ നിരന്തരം പൊളിച്ചെഴുതി ബോക്സിങ്ങിൽ നേട്ടങ്ങളുടെ കൂമ്പാരമൊരുക്കുന്നത്. ആർത്തവമൊക്കെയുള്ള ഒരുകായിക ദൈവമാണ് മേരി കോമെന്നും യാക്കോബ് തോമസിന്റെ കുറിപ്പിൽ പറയുന്നു.

 

കഴിഞ്ഞ ദിവസമാണ് ലോക ബോക്സിങ് ചാംപ്യൻഷിപ്പിൽ ആറാം സ്വർണം നേടി മേരി കോം ചരിത്രത്തിലിടം നേടിയത്. മൂന്ന് കുട്ടികളുടെ അമ്മയായ ഈ മുപ്പത്തിയഞ്ചുകാരി ഇടിക്കൂട്ടിലെ കരുത്തിന്റെ പര്യായമാകുകയാണ്. 

 

കുറിപ്പ് വായിക്കാം: 

 

ബോക്സിംഗ് കളിച്ചാല്‍ സ്ത്രീകളുടെ മുലയ്ക്ക് പ്രശ്നമുണ്ടാകും എന്നു പറഞ്ഞ് യൂറോപ്പിലൊരുകാലത്ത് സ്ത്രീകളെ വിലക്കിയിരുന്നത്രേ. സ്ത്രീകള്‍ വന്‍തോതില്‍ ബോക്സിംഗിലേക്ക് വന്നത് തടയാനാണ് ഇത്തരമൊരു വിലക്ക് കൊണ്ടുവന്നതെന്ന് വസ്തുത. ഏതായാലും ആ ആചാരമിപ്പോളില്ല എന്നറിയാം. ഇവിടെ പരിപാവനമായ ഇന്ത്യന്‍സംസ്കാരമനുസരിച്ച് മക്കളെയും നോക്കി വീട്ടിലിരിക്കേണ്ട 'ഒരമ്മ'യാണ് തന്റെ കരിയറിനെ നിരന്തരം പൊളിച്ചെഴുതി ബോക്സിംഗില്‍ നേട്ടങ്ങളുടെ കൂമ്പാരമൊരുക്കുന്നത്. ഇവരെക്കുറിച്ചൊക്കെ നമുക്ക് എന്തുപറയാനുണ്ട്? 

സച്ചിന്‍ ദൈവമാണെന്നു പറയുന്ന ഫാന്‍സുകളൊക്കെ ഇവരെക്കുറിച്ച് എന്തൊക്കെ പറയും?

ഏതായാലും കുടുംബത്തിനേക്കാള്‍ വലുത് കരിയറാന്നു പറയുന്ന മേരി കോം 'ദൈവ'മാണെന്ന് പറയാം. ആര്‍‍ത്തവമൊക്കെയുള്ള ഒരു കായിക ദൈവം.