പ്രമേഹരോഗികൾ ഭക്ഷണക്രമത്തിൽ പേരക്ക ഉൾപ്പെടുത്തണമെന്ന് ആരോഗ്യവിദഗ്ധർ. ദഹനം സുഗമമായി നടക്കുന്നതുൾപ്പെടെ നിരവധി ഗുണങ്ങള്‍ പേരക്കയിലടങ്ങിയിട്ടുണ്ട്. പേരക്കയിലടങ്ങിയിട്ടുള്ള ഫൈബർ പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്നു.

 

മധുരമുള്ളതിനാൽ പ്രമേഹമുള്ളവരിൽ പലരും പേരക്ക കഴിക്കുന്നത് ഒഴിവാക്കും. പേരക്ക് കഴിക്കരുതെന്ന പ്രചാരണങ്ങളും നിലവിലുണ്ട്. അവയെയെല്ലാം തള്ളുകയാണ് ആരോഗ്യവിദഗ്ധർ. 

 

ശരീരഭാരം കുറയ്ക്കുന്നതിനും ഹൃദയാരോഗ്യത്തിനും പേരക്ക ഉത്തമമാണ്. പേരക്കലിടങ്ങിയിട്ടുള്ള നാരുകൾ മലബന്ധം സുഗമമാക്കാനും സഹായിക്കും. ഒപ്പം ടൈപ്പ്–2 പ്രമേഹമുണ്ടാകുന്നതിനെ തടയുകയും ചെയ്യും. രക്തത്തിലെ പഞ്ചസാരയും അളവ് നിയന്ത്രിക്കുകയും ചെയ്യും. 

 

മറ്റ് പഴവർഗങ്ങളെ അപേക്ഷിച്ച് പേരക്കയിൽ കുറവ് കലോറിയാണ് അടങ്ങിയിട്ടുള്ളത്. 100 ഗ്രാം പേരക്കിലുള്ളത് 68 കലോറി മാത്രം. പ്രമേഹരോഗികളെ അലട്ടുന്ന പ്രധാനപ്രശ്നങ്ങളിലൊന്നായ ശരീരഭാരം നിയന്ത്രിക്കാൻ പേരക്ക സഹായിക്കും. കലോറി കുറവുള്ള പഴവർഗങ്ങൾ കൂടുതലായി ഭക്ഷണക്രമത്തിൽ ഉള്‍പ്പെടുത്തണമെന്ന് വിദഗ്ധർ പറയുന്നു. 

 

പേരക്ക നേരിട്ട് കഴിക്കുന്നതും ജ്യൂസായി കുടിക്കുന്നതും ഒരുപോലെ ഗുണം ചെയ്യും.