achoor

കേരളത്തിലെ തേയില വ്യവസായത്തിന്റെ ചരിത്രത്തെയും പഴയ സംസ്കരണ രീതികളെയും അടുത്തറിയാന്‍ സഹായിക്കുന്നതാണ് വയനാട് അച്ചൂരില്‍ ആരംഭിച്ച ടീ മ്യൂസിയം. പഴയകാലത്തെ യന്ത്രങ്ങള്‍ക്കൊപ്പം ചായയിലെ വൈവിധ്യങ്ങളും ഇവിടെയുണ്ട്.

തേയിലവ്യവസായവുമായി അടുത്ത ബന്ധമുള്ള നാടാണ് വയനാട്.  ഒരു നൂറ്റാണ്ടിലധികം പഴക്കമുണ്ടതിന്. തോട്ടം മേഖലയെയും അതിന്റെ ചരിത്രത്തെയും പഴയരീതികളെയും അടുത്തറിയാല്‍ സാഹായിക്കുന്നതാണ് മ്യൂസിയം. എച്ച്എംഎല്ലിന്റെ പഴയൊരു മൂന്നുനില ഫാക്ടറിയിലാണ് പ്രവര്‍ത്തിക്കുന്നത്. ആദ്യകാലത്ത് ഇന്ത്യയില്‍ തേയിലവ്യവസായത്തിന് ആക്കംകൂട്ടിയ ഘടകങ്ങളും ബോസ്റ്റണ്‍ ടീപാര്‍ട്ടി പോലുള്ള ലോകത്തെ സംഭവങ്ങളുമാണ് ഒന്നാം നിലയില്‍.

മ്യൂസിയം നിലനിന്നിരുന്ന അച്ചൂരിന്റെ പഴയകാല ഘടനയും ശ്രദ്ധേയമാണ്. പണ്ടുകാലത്ത് പഞ്ചിങിനായി ഉപയോഗിക്കുന്ന സ്വിസ് മെയ്ഡ് ക്ലോക്കുകളും യന്ത്രങ്ങളും കൗതുകുങ്ങളാണ്. അക്കാലത്തെ കയ്യെഴുത്ത് പ്രതികളുമുണ്ട്. ഇതെല്ലാം വിവിധതോട്ടങ്ങളില്‍ നിന്നും എത്തിച്ചതാണ്. കൂടുതല്‍ വസ്തുകള്‍ വരും ദിവസങ്ങളില്‍ എത്തിക്കുമെന്ന് സംഘാടകര്‍ പറഞ്ഞു. മൂന്നാം നിലയിലാണ് ചായയുടെ വൈവിധ്യങ്ങളും രുചികളും അറിയാനുള്ള സൗകര്യം. പ്രവേശന ഫീസ് ഈടാക്കുന്നുണ്ട്.