scooter-accident

വാഹനമോടിച്ചുകൊണ്ട് ഫോൺ ഉപയോഗിക്കുന്നവർക്ക് പാഠമാകുന്ന തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. സ്‌കൂട്ടര്‍ ഓടിക്കുമ്പോള്‍ തന്നെ ഫോണില്‍ മെസേജ് അയച്ചതാണ് അപകട കാരണം.റോഡിൽ ശ്രദ്ധിക്കാതെ വാഹനം ഓടിച്ച് മുന്‍പിലുണ്ടായിരുന്ന മറ്റൊരു സ്‌കൂട്ടറിന്റെ പിന്നില്‍ ഇടിക്കുകയായരിന്നു. വാഹനത്തിന് വേഗത കുറവായിരുന്നതിനാല്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

ഒരു ചെറിയ അശ്രദ്ധ നമ്മുടെ മാത്രമല്ല, നിരപരാധിയായ മറ്റൊരാളുടെ കൂടി ജീവന്‍ അപകടത്തിലാക്കും. ഇനി വാഹനമോടിക്കുമ്പോള്‍ ഒഴിവാക്കാന്‍ സാധിക്കാത്ത ഫോണ്‍ വന്നാല്‍ വാഹനം പാര്‍ക്ക് ചെയ്തശേഷം മാത്രം ഫോണ്‍ കൈകാര്യം ചെയ്യുക. ശ്രദ്ധ അല്‍പ്പമൊന്ന് മാറിയാല്‍ ജീവന്‍ തന്നെ അപകടത്തിലാകും എന്നത് ഓര്‍ക്കുക.