bala-mammootty

വയലിനിസ്റ്റും സംഗീതസംവിധായകനുമായ ബാലഭാസ്കറിന്‍റെ വിയോഗത്തില്‍ അനുശോചിച്ച് ചലച്ചിത്രമേഖല. മമ്മൂട്ടിയും മോഹൻലാലും, ദിലീപും  ദുൽഖർ സൽമാനും പൃഥ്വിരാജും അടക്കം പ്രമുഖരുടെ നീണ്ട നിരയാണ് ബാലഭാസ്കറിന് അനുശേചനവുമായി എത്തിയത്. ഇൗ മരണം വളരെ നേരത്തേ ആയെന്നും അനീതിയാണെന്നും പൃഥ്വി ഫേസ്ബുക്കില്‍ കുറിച്ചു. മകള്‍ക്കൊപ്പം മറ്റൊരു ലോകത്ത് സുഖമായിരിക്കട്ടെ എന്നും പൃഥ്വി പറഞ്ഞു. 

 

‘നഷ്ടമായത് ഒരുപാട്‌ ഉയരങ്ങൾ കീഴടക്കേണ്ടിയിരുന്ന കലാകാരനെയെന്ന് ദിലീപ് ഫേസ്ബുക്കില്‍ കുറിച്ചു. ''വാക്കുകൾകൊണ്ട്‌ മാത്രം വിടപറയാനാവില്ല, പ്രിയ സുഹൃത്തിന് ഒരുപാട്‌ ഉയരങ്ങൾ കീഴടക്കേണ്ടിയിരുന്ന ഒരു മഹനായ കലാകാരൻ കാലയവനികയ്ക്കുള്ളിലേക്ക്‌ മറയുന്നത്‌ അപ്രതീക്ഷിതമായാണ്‌. മറക്കാനാവുന്നില്ല, സഹിക്കാനാവുന്നില്ല, ഈ വേർപാട്‌’ ദിലീപ് ഫെയ്സ്ബുക്കിൽ കുറിച്ചു.  

 

 

നീണ്ട പതിനഞ്ച് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ലഭിച്ച കണ്‍മണിയുടെ മരണം അറിയാതെയും ഭാര്യ ലക്ഷ്മിയെ ആശുപത്രിയില്‍ തനിച്ചാക്കിയുമാണ് ബാലഭാസ്കറിന്‍റെ യാത്ര. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടത്. കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു. അപകടത്തില്‍ ബാലഭാസ്‌കറിന്റെ മകള്‍ തേജസ്വിനി ബാല അന്ന് തന്നെ മരിച്ചിരുന്നു.