ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് ആദ്യം വേണ്ടത് തനിച്ചുപയോഗിക്കാവുന്ന ശുചിമുറികളാണന്ന് റിയ. ട്രാന്‍സ്ജെന്‍ഡറുകള്‍ പുരുഷന്റേയും സ്ത്രീകളുടേയും ശുചിമുറികളില്‍ കയറുന്നത് പലര്‍ക്കും ബുദ്ധിമുട്ടുണ്ടായി തോന്നാറുണ്ടെന്നും മലപ്പുറം ഗവണ്‍മെന്റ് കോളജിലെ ആദ്യ ട്രാന്‍സ്ജെന്‍ഡറായ റിയ പറഞ്ഞു. സ്ത്രീവേഷത്തില്‍ പുരുഷ ശുചിമുറികളില്‍ കയറിയാല്‍ മോശപ്പെട്ട അനുഭവമുണ്ടാകാറുണ്ട്. സ്ത്രീകളുടെ ശുചിമുറി ഉപയോഗിക്കുമ്പോള്‍ പെണ്‍കുട്ടികള്‍ ആശങ്കയോടെയാണ് ട്രാന്‍സ്ജെന്‍ഡറുകളെ നോക്കാറുളളത്.
പൊതുസ്ഥലങ്ങളിലെല്ലാം ശുചിമുറിയുടെ കാര്യത്തില്‍ ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് ഈ പ്രയാസമുണ്ട്. മലപ്പുറം ഗവണ്‍മെന്റ് കോളജില്‍ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ഥിയായി പ്രവേശനം നേടിയപ്പോള്‍ റിയ സ്വന്തമായി ശുചിമുറി വേണമെന്ന് ആവശ്യപ്പെട്ടു. അധ്യാപകരും വിദ്യാര്‍ഥി യൂണിയനും രണ്ടു ദിവസത്തിനുളളില്‍ ട്രാന്‍സ്ജെന്‍ഡര്‍ എന്ന് രേഖപ്പെടുത്തി പ്രത്യേക ശുചിമുറി അനുവദിച്ചു.