കേരളത്തെ അപമാനിച്ച ഹിന്ദു മഹാസഭാ തലവൻ സ്വാമി ചക്രപാണിയ്ക്ക് വീണ്ടും വമ്പൻ പണി െകാടുത്ത് കേരള സൈബർ വാരിയേഴ്സ്. സൈബർ സംഘം ഒരുക്കിയ കെണിയിൽ ചക്രപാണി കുടുങ്ങിയതോടെ സോഷ്യൽ ലോകം ഇത് ആഘോഷിക്കുകയാണ്. പെണ്‍കുട്ടിയായി നടിച്ച് ചക്രപാണിയോട് ചാറ്റ് ചെയ്താണ് സൈബർ വാരിയേഴ്സ് പണി കൊടുത്തത്. വാട്സ്ആപ്പ് ചാറ്റിൽ സ്വാമി സെക്‌സ് വീഡിയോ അയച്ച് കൊടുക്കാന്‍ ആവശ്യപ്പെടുന്നതിന്റെ സ്ക്രീൻഷോട്ടും സൈബർ വാരിയേഴസ് ഫെയ്സ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു.
ചക്രപാണി ഔദ്യോഗികമായി ഹിന്ദു മഹാസഭയുടെ വെബ്‌സൈറ്റില്‍ നല്‍കിയ നമ്പറിലേക്കാണ് കേരളാ സൈബര്‍ വാരിയേഴ്‌സ് അംഗങ്ങള്‍ വാട്ട്‌സാപ്പ് സന്ദേശം അയച്ചത്. പെൺകുട്ടിയാണെന്ന് പരിചയപ്പെടുത്തിയാണ് ഇവർ ചക്രപാണിയോട് ചാറ്റ് ചെയ്തത്. ഇത് വിശ്വസിച്ച സ്വാമി പിന്നീടാണ് സെക്സ് വിഡിയോ അയക്കാൻ ആവശ്യപ്പെടുന്നത്. സന്ദേശം അയച്ച ഉടനെ ഡിലീറ്റ് ചെയ്യുന്നത് കൊണ്ട് സ്‌ക്രീന്‍ഷോട്ട് എടുക്കാന്‍ ബുദ്ധിമുട്ടിയതായും വീഡിയോയില്‍ പറയുന്നുണ്ട്. സ്‌കൂള്‍ ഡ്രെസിലും, കൂട്ടുകാരികളോടൊപ്പവും ഫോട്ടോ അയക്കാന്‍ സ്വാമി ചക്രപാണി ആവശ്യപ്പെടുന്ന ചാറ്റ് ദൃശ്യങ്ങളും ഇവര്‍ പുറത്ത് വിട്ടിട്ടുണ്ട്.
കേരളത്തിലെ ആളുകൾ ബീഫ് കഴിക്കുന്നത് കൊണ്ടാണ് ഇവിടെ പ്രളയമുണ്ടാകുന്നതെന്ന ചക്രപാണിയുടെ പ്രസ്ഥാവന വൻവിവാദമായിരുന്നു. ഇതിന് പിന്നാലെ ഹിന്ദു മഹാസഭയുടെ വൈബ്സൈറ്റ് ഹാക്ക് ചെയ്ത് അതിൽ കേരള ബീഫ് കറി ഉണ്ടാക്കുന്ന വിധം വിവരിച്ച് കൊണ്ട് സൈബർ വാരിയേഴ്സ് പ്രതിഷേധമറിയിച്ചിരുന്നു. അത് വലിയ വാർത്തയായതിന് പിന്നാലെയാണ് ചക്രപാണിയുടെ വാട്സ്ആപ്പ് ചാറ്റ് പുറത്തുവരുന്നത്.