അതു താനല്ലയോ ഇതെന്ന ആശങ്ക തോന്നി, ഒന്നും നോക്കിയില്ല, ബോളിവുഡ് താരം ഇമ്രാൻ ഖാന് ആശംസാപ്രവാഹമാണ് ഇൻസ്റ്റഗ്രാമിൽ. എന്നാൽ ആള്‍ മാറിയെത്തിയ ആശംസ വാങ്ങി കയ്യിൽ വെച്ചൊന്നുമില്ല ഇമ്രാൻ. ആശംസകളിലൊന്നിന്‍റെ സ്ക്രീന്‍ഷോട്ട് എടുത്ത് ആൾ മാറിപ്പോയെന്നു പറഞ്ഞ് പോസ്റ്റ് ചെയ്തു.
പാകിസ്താനിലെ ഇമ്രാന്‍ ഖാൻ ആണെന്നു കരുതിയാണ് തിരഞ്ഞെടുപ്പു വിജയത്തിന് അഭിനന്ദനങ്ങളറിയിച്ചു കൊണ്ട് ബോളിവുഡിലെ ഇമ്രാൻ ഖാന് ആശംസകളെത്തിയത്. ഏതായാലും ആളു മാറി ആക്രമിക്കാത്തതിൽ ഇമ്രാന് സമാധാനം. എന്നാൽ ഈ ശല്യം കണ്ടില്ലെന്നു നടിക്കാനാവില്ലെന്നു പറഞ്ഞ താരം ഇതേപ്പറ്റി പരാതി നല്‍കുകയും ചെയ്തു.